പ്ര​ധാ​ന​മ​ന്ത്രിയെ പ​രി​ഹ​സി​ച്ച് ട്വിറ്ററിൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ട്രോ​ൾ; വിവാദമായതോടെ പിൻവലിച്ചു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോഡി​യെ ചാ​യ​വി​ൽ​പ്പ​ന​ക്കാ​ര​നെ​ന്ന് പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്. യു​വ ദേ​ശ് എ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഓ​ൺ​ലൈ​ൻ മാ​ഗ​സി​നി​ലൂ​ടെ​യാ​യി​രു​ന്നു മോഡിക്കെതിരെയുള്ള പ​രി​ഹാ​സം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​എ​ന്നി​വ​ർ​ക്കൊ​പ്പം മോഡി സം​സാ​രി​ക്കു​ന്ന ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ഹാ​സ ട്രോ​ൾ ഉ​ണ്ടാ​ക്കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​ത് പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ ബി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി. കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ല​ജ്ജ​മാ​യ വ​ർ​ഗീ​യ​ത​യാ​ണ് ഇ​ത് വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ദ​രി​ദ്ര​രോ​ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ മാ​ന​സി​ക​നി​ല തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടു. കി​രീ​ടാ​വ​കാ​ശി രാ​ഹു​ൽ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ട്വീ​റ്റ് പി​ന്‍​വ​ലി​ച്ച​തു​കൊ​ണ്ട് പ്ര​ശ്‌​നം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ബി​ജെ​പി വ​ക്താ​വ് സു​ധാം​ശു ത്രി​വേ​ദി പ​റ​ഞ്ഞു. മ​ന​പ്പൂ​ർ​വം ചെ​യ്ത​തോ അ​ല്ലാ​ത്ത​തോ ആ​ക​ട്ടെ, അ​ത് വ​രു​ത്തി​വ​യ്ക്കു​ന്ന ന​ഷ്ടം വ​ലു​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Top