മോഹൻ ലാൽ സിപിഎമ്മുമായി അടുക്കുന്നു; കാത്തിരിക്കുന്നത് സർക്കാരിന്റെ ഭാഗമാകാനുള്ള അവസരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു മുന്നണി സർക്കാർ അധികാരത്തിൽ എത്തിയതോടെ മോഹൻലാൽ തന്റെ രാഷ്ട്രീയ നയം മാറ്റുന്നതായി സൂചന. ഇന്നസെന്റിന്റെയും സുഹൃത്തായ മുകേഷിന്റെയും സമ്മർദത്തിനു വഴങ്ങിയാണ് മോഹൻലാൽ ഇപ്പോൾ സിപിഎമ്മുമായി അടുക്കുന്നതെന്നാണ് സൂചനകൾ. സിനിമാ വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനം മോഹൻലാലിനു നൽകുമെന്ന സൂചനകളും സിപിഎമ്മുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്നു. സജീവ രാഷ്ട്രീയത്തിലേയ്ക്കും, സ്ഥാനങ്ങൾക്കും ഇല്ലെന്നു മമ്മൂട്ടി സിപിഎം നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് മോഹൻലാലിനെ സർക്കാരിന്റെ ഭാഗമാക്കി നിർത്താൻ ഇപ്പോൾ സിപിഎം ആലോചിക്കുന്നത്.
സുരേഷ് ഗോപി അടക്കം വൻ താര നിര തന്നെ ബിജിപെയുടെ ഭാഗമായി എത്തുകയും കേരളത്തിൽ ബിജെപി പിടിമുറുക്കുകയും ചെയ്ത സാഹചര്യത്തിലാണ് താരങ്ങളെ ഒപ്പം നിർത്താൻ സിപിഎം ഇപ്പോൾ തന്ത്രം മെനയുന്നത്. നിലവിലെ സാഹചര്യത്തിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മോഹൻലാലിനെ ഗണേഷിന്റെയും, മുകേഷിന്റെയും പിൻതുണയോടെയാണ് സിപിഎമ്മിന്റെ കോട്ടയിൽ എത്തിച്ചത്.
ഇതിന്റെ ഭാഗമായാണ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതും, ഇദ്ദേഹത്തിനുള്ള കത്തെന്ന പേരിൽ ബ്ലോഗ് എഴുതുകയും ചെയ്തത്. എന്നാൽ, ബ്ലോഗിലെ വിഷയങ്ങളെ വിമർശിച്ചു ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത് എത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ നാട്ടിലുൾപ്പടെയുള്ള സംസ്ഥാനത്തിൻറെ വിവധഭാഗങ്ങളിൽ നടക്കുന്ന മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരതകൾ. തൻറെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് മോഹൻലാലിനോട് ചോദ്യങ്ങൾ ചോദിച്ച് കുമ്മനം ഫെയസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
പത്തും പതിനഞ്ചും വർഷമായി സ്വന്തം നാട്ടിലേക്ക് വരാൻ പറ്റാത്തവർ, വർഷങ്ങളായി നാടും വീടും ഉറ്റവരേയും ഉപേക്ഷിച്ച് നാട്ടിലേക്ക് വരാൻ പറ്റാത്തവർ, ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികൾ, വിവാഹപ്രായം കഴിഞ്ഞിട്ടും കല്ല്യാണമാകാത്ത പെൺകുട്ടികൾ.. മറ്റൊരു ആശയത്തിൽ വിശ്വസിച്ചുവെന്ന കാരണത്താൽ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാർക്‌സിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കുന്നതെന്നും കുമ്മനം പോസ്റ്റിൽ ആരോപിക്കുന്നു.
ഇത്തരം ആക്രമണങ്ങൾ അവർ ദളിതർക്കുനേരെയുമുണ്ടെന്നും അറുപതുകളിൽ തുടങ്ങിയ ഇത്തരം പ്രാകൃതമായ നടപടികൾ അവസാനിപ്പിക്കണം.രാഷ്ട്രീയത്തിന് അപ്പുറം കേരളത്തിൻറെ ആവശ്യം കൂടിയാണിത്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ എന്തുകൊണ്ട് കത്തിൽ ഉൾക്കൊള്ളിച്ചില്ലെന്ന് ചോദിച്ച് കുമ്മനം പോസ്റ്റ് അവസാനിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top