മോഹൻ ലാലിന്റെ ഇടംകൈയ്ക്ക് വില 86 ലക്ഷം…!

സിനിമാ ലേഖകൻ

കൊച്ചി: മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ ഇടംകൈയ്ക്ക് വില 86 ലക്ഷം രൂപ..! ദിലീപിന്റെ അറസ്റ്റിനു പിന്നാലെ സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ അടക്കം ചർച്ചാ വിഷയമായിരിക്കുമ്പോഴാണ് മോഹൻ ലാലിന്റെ ഇടംകയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് വീണ്ടും ചർച്ചാ വിഷയമായത്. 86 ലക്ഷം രൂപ വിലവരുന്ന റിച്ചാർഡ് മൈൽ ആർഎം 011 ബ്ലാക്ക് നൈറ്റ് വാച്ചാണ് ലാലേട്ടൻ തന്റെ ഇടംകയ്യിൽ കെട്ടിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദേശ യാത്രയ്ക്കിടെ സ്വിറ്റ്‌സർലൻഡിൽ നിന്നാണ് ലാലേട്ടൻ ഈ വാച്ച് വാങ്ങിയതെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ലാലേട്ടന്റെ വാച്ചിനെച്ചൊല്ലി ഇതിനോടകനം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടലും ആരംഭിച്ചിട്ടുണ്ട്. ലാലേട്ടന്റെ ആർഭാടമാണ് ഇപ്പോൾ ഇത്തരത്തിലുള്ള വാച്ചിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് ആരോപണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്വത്ത് സംബന്ധിച്ചും, അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റിയും പൊലീസും ഇന്റലിജൻസ് വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹൻലാലിന്റെ വാച്ചിന്റെ വില ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top