മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കിയത് കൊച്ചിയിൽ.ടിപ്പുവിന്റെ സിംഹാസനം നിർമിച്ചത് കുണ്ടന്നൂരിൽ; മോശയുടെ അംശവടിയുണ്ടാക്കിയത് എളമക്കരയിൽ മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ബാല.

കൊച്ചി: രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും അടക്കം കെണിയിൽ പെടുത്തിയ പുരാവസ്തു തട്ടിപ്പുക്കാരൻ മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കിയത് കൊച്ചിയിൽ. ടിപ്പുവിന്റെ വ്യാജ സിംഹാസനം നിർമ്മിച്ചത് കുണ്ടന്നൂരിലും മോശയുടെ അംശവടി ഉണ്ടാക്കിയത് എളമക്കരയിലുമാണ്. ടിപ്പു സുൽത്താന്റെ സിംഹാസനവും യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം പുരാവസ്തുക്കളായി തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോൻസൺ വൻ തട്ടിപ്പ് നടത്തിയത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News


ഇതിനിടയിൽ, മോൻസൺ മാവുങ്കലുമായി നടൻ ബാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. മോൻസണെതിരായ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുൻ ഡ്രൈവർ അജിത്ത് നെട്ടൂരിനെ നിർബന്ധിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മോൻസണെ കുറിച്ച് അപവാദം പറയരുതെന്ന് അജിത്തിനോട് ബാല പറയുന്നതായി ഫോൺ സംഭാഷണത്തിലുണ്ട്.

എന്നാൽ മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ബാല പറഞ്ഞു. അയൽക്കാരനെന്ന സൗഹൃദമാണ് മോന്‍സണുമായി ഉണ്ടായിരുന്നതെന്നും ബാല പറഞ്ഞു.മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി അപേക്ഷയിൽകോടതി ഇന്ന് വിധി പറയാനായിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷകള്‍ പരിഗണിയ്ക്കുക. ഇതിനിടയിൽ മോൻസണെ ഒരു കേസിൽകൂടി പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പാല സ്വദേശി രാജീവ് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്.

മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി അപേക്ഷയിൽകോടതി ഇന്ന് വിധി പറയാനായിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷകള്‍ പരിഗണിയ്ക്കുക. ഇതിനിടയിൽ മോൻസണെ ഒരു കേസിൽകൂടി പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പാല സ്വദേശി രാജീവ് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്.

മോൻസൺ മാവുങ്കലിനെതിരെ 2020 ൽ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. മോൻസണിനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ എൻഫോഴ്സെമെന്റ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തിരുന്നു.

കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി മോൻസണിന് ഉള്ള ബന്ധത്തിന്റെ വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇയാൾ വർഷങ്ങൾക്ക് മുൻപ് കോസ്മെറ്റിക് ആശുപത്രി നടത്തിയിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരത്തിലും ഇന്റലിജൻസ് വിഭാഗം ദുരൂഹത ഉന്നയിച്ചു. മോൻസണിനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ രഹസ്വാന്വേഷണ റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോൻസൺ ഇതറിയാതെ തന്റെ തട്ടിപ്പുകൾ തുടരുകയായിരുന്നു.

ഇതിനിടെ, മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്സ് കേരള പൊലീസ് എടുത്തുമാറ്റി. കലൂരിലെ വീട്ടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്സാണ് എടുത്തുമാറ്റിയത്. കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങൾ മോൺസണ് ലഭിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മോൺസണിന്റെ വീടിന് മുന്നിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത്. ഇയാളുടെ കൊച്ചിയി കലൂരിലെയും ചേര്‍ത്തലയിലേയും വീടുകളിലാണ് ബീറ്റ് ബോക്‌സ് പൊലീസ് സ്ഥാപിച്ചിരുന്നത് . വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്‌സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.

Top