അഴീക്കല്‍ ബീച്ചില്‍ വച്ച് സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി; ആക്രമിച്ച പ്രതികളുടെ സുഹൃത്തുക്കളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്

കൊല്ലം: അഴീക്കല്‍ കടപ്പുറത്ത് സദാചാര ഗുണ്ടകളുടെ അക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സദാചാര ഗുണ്ടകളുടെ സുഹൃത്തുക്കളാണ് ഭീഷണിക്ക് പിന്നില്‍. പെണ്‍കുട്ടിയെക്കൂടി ഇല്ലാതാക്കി കേസ് തേച്ച്മാച്ച് കളയുമെന്നാണ് ഭീഷണി. അത് സംബന്ധിച്ച് പെണ്‍കുട്ടി കൊല്ലം ശൂരനാട് പൊലിസില്‍ സ്റ്റേഷനില്‍ പരാതി നല്‍കിട്ടുണ്ട്. പെണ്‍കുട്ടിക്കൊപ്പം ആക്രമണത്തിനിരയായ പാലക്കാട്കാരനായ സുഹൃത്ത് അനീഷ് കഴിഞ്ഞ മാസം 23ന് ആത്മഹത്യ ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിനോടാണ് ഇവര്‍ ഭീഷണി മുഴക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് അഴീക്കല്‍ കടപ്പുറത്ത് വെച്ച് പെണ്‍കുട്ടിക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പ്രദേശവാസികളായ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. ഫെബ്രുവരി 14ന് ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന് ശേഷം ഫെബ്രുവരി 19ന് ഒരു ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ് ലോഡ് ചെയ്ത് പ്രതികളുടെ സുഹൃത്തുക്കള്‍ വീണ്ടും അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനീഷ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇതേ സംഘത്തിലുള്ളവര്‍ പെണ്‍കുട്ടിക്ക് നേരെയും വധഭീഷണി ഉയര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top