റോഡരികിൽ ബന്ധുവായ യുവതിയോട് സംസാരിച്ചു; മുസ്ലിം യുവാവിന് നേരെ മുക്കത്ത് സദാചാര ആക്രമണം

മുക്കത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം. ബന്ധുവായ യുവതിയോട് സംസാരിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കരിപ്പൂരില്‍ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ആക്രമിക്കപ്പെട്ടത്. വഴിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. മുക്കത്തെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോര്‍ത്ത് കാരശ്ശേരി പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം നടന്നത്. കറുത്ത പറമ്പ് സ്വദേശിയുടെ നേതൃത്വത്തില്‍ മൂന്ന് പേരാണ് മുഹമ്മദിനെ മര്‍ദിച്ചതെന്നാണ് മുക്കം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

മുഹമ്മദിനെ മര്‍ദിച്ചത് കൂടാതെ ഇവര്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുക്കാനും ശ്രമം നടത്തി. ആക്രമണത്തില്‍ മുഹമ്മദിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെവിക്കും നെഞ്ചിലും സാരമായി പരുക്കേറ്റ മുഹമ്മദിന്റെ കേള്‍വി ശക്തിയെ ബാധിച്ചിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

നേരത്തെ ഒളിഞ്ഞ് നോട്ടം ചോദ്യം ചെയ്ത ദമ്പതികള്‍ക്ക് നേരെയും മുക്കത്ത് ഇത്തരത്തില്‍ സദാചാരപ്പോലീസിന്റെ ആക്രമണം നടന്നിരുന്നു. ഷഹീദ് ബാവയെന്ന ചെറുപ്പക്കാരന്‍ സദാചാര പോലീസിങ്ങിന് ഇരയായി കൊല്ലപ്പെട്ടത് മുക്കത്തിന് സമീപമുള്ള കൊടിയത്തൂരിലാണ്.

Top