സതീശന് കനത്ത തിരിച്ചടി !..സണ്ണി ജോസഫും സന്ദീപ് വാര്യരും കെസി വേണുഗോപാലിനൊപ്പം. ഐസിയ്ക്ക് രണ്ടു പേരോട് താല്‍പ്പര്യം.കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസ്സില്‍ ‘കെസി വേണുഗോപാൽ മാത്രം. AICC നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലെ രഹസ്യ ലിസ്റ്റ് പുറത്ത്.പ്രകടനം നടത്തുന്ന സതീശനൊപ്പമല്ല എംഎല്‍എമാര്‍ എന്ന് വ്യക്തം

തിരുവനന്തപുരം: എല്ലാം കെസി മയം .മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായശേഖരണത്തില്‍ കെ.സി. വേണുഗോപാലിന് വന്‍ മുന്‍തൂക്കം . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുവനേതാവ് സന്ദീപ് വാര്യരും ആരെയും പിന്തുണച്ചില്ലെന്ന വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്.ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ പക്കലുണ്ടായിരുന്ന പട്ടികയുടെ ആദ്യഭാഗം പുറത്തായതോടെയാണ് എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം വ്യക്തമായത്.

സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, ടി. സിദ്ദിഖ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കെ.സി. വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്ന് നിരീക്ഷകരുടെ രേഖകള്‍ വ്യക്തമാക്കുന്നു. സണ്ണി ജോസഫ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നായിരുന്നു നേരത്തെയുള്ള കരുതിയിരുന്നത്. എന്നാല്‍ സന്ദീപ് വാര്യരും സണ്ണി ജോസഫും കൃത്യമായി തന്നെ വേണുഗോപാലിന് അനുകൂലമായി നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്. മുകുള്‍ വാസ്‌നിക് പട്ടികയുമായി മടങ്ങുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ഈ രഹസ്യ വിവരങ്ങള്‍ പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസിന്റെ 63 എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വലിയൊരു വിഭാഗം എംഎല്‍എമാര്‍ വേണുഗോപാലിനായി നിലകൊണ്ടു എന്നത് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിലപാടാണ് ഏറെ കൗതുകകരമായത്. അദ്ദേഹം കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ഒരുപോലെ പിന്തുണയ്ക്കുന്നതായാണ് പട്ടികയിലുള്ളത്.

രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് നിലവില്‍ പട്ടികയിലുള്ളത്. ജനപിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന വി.ഡി. സതീശനാകട്ടെ ആറ് എംഎല്‍എമാരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. എംഎല്‍എമാരുടെ എണ്ണത്തില്‍ കെ.സി. വേണുഗോപാല്‍ ബഹുദൂരം മുന്നിലാണെന്നത് ഹൈക്കമാന്‍ഡിന് അവഗണിക്കാന്‍ കഴിയില്ല. ഇതോടെ നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ വേണുഗോപാലിന് വലിയ മുന്‍ഗണന ലഭിക്കുമെന്ന് ഉറപ്പായി.

Top