പിതാവുമായുള്ള കലഹത്തില്‍ തടസം നിന്ന മാതാവ് അടിയേറ്റ് മരിച്ചു

പത്തനംതിട്ട: പിതാവുമായുള്ള കലഹത്തില്‍ തടസം നിന്ന മാതാവ് അടിയേറ്റ് മരിച്ചു.ഭര്‍ത്താവും മകനുമായുള്ള സംഘര്‍ഷം തീര്‍ക്കാന്‍ ഇടക്ക് കയറിയ  വീട്ടമ്മയാണ് അടിയേറ്റ് മരിച്ചത്. . പിതാവിന് ഗുരുതര പരിക്കേറ്റു. മേക്കൊഴൂര്‍ പുത്തന്‍പുരയില്‍ മാത്തുക്കുട്ടിയുടെ ഭാര്യ മോളി തോമസ് (62) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാത്തുക്കുട്ടിയെ പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മകന്‍ ഷിജു തോമസിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഷിജു. സംഭവത്തിന്‍െറ ദൃക്സാക്ഷിയായ, കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മാത്തുക്കുട്ടിയുടെ മൊഴി ശേഖരിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഷിജുവിനെ വീടിന് സമീപത്തുനിന്ന് മലയാലപ്പുഴ പൊലീസ് പിടികൂടി പത്തനംതിട്ട സി.ഐക്ക് കൈമാറി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top