അമ്മയെ ആരു നോക്കുമെന്ന് തര്‍ക്കം; ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ടു

തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നതായി പരാതി. ഇന്നലെ- വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ അറിയിച്ചത്. അഗസ്ത്യകോട് കാവുവിളവീട്ടില്‍ മീനാക്ഷിയമ്മയെയാണ് മക്കള്‍ ആളൊഴിഞ്ഞ ബന്ധുവിന്റെ വീട്ടില്‍ പൂട്ടി ഇട്ടത്. നാലുമക്കളുള്ള മാതാവിനെ പൂട്ടി ഇട്ടിരുന്ന വീടിനു അടുത്താണ് ഒരു മകനും കുടുംബവും താമസിക്കുന്നത്. അമ്മയെ അവിടെ കൊണ്ട് പോയി താമാസിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മകന്‍ തയ്യാറായില്ല. വേറേയും മക്കള്‍ ഉണ്ടല്ലോ എന്നായിരിന്നുമകന്റെ മറുപടി. നാലുമക്കളും പൊലീസ് സ്റ്റേഷനില്‍ എത്താന്‍ അഞ്ചല്‍ എസ്.ഐ.പി.സ്. രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top