കലാപരമായി ഏറെ മുന്നിട്ടു നില്‍ക്കുന്ന സിനിമയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ. ദുര്‍ഗ്ഗ എന്ന കേന്ദ്ര കഥാപാത്രമായി പ്രേഷകര്‍ക്ക് മുന്‍പില്‍ എത്തിയത് രാജശ്രീ ദേശ്പാണ്ഡെയാണ്. സിനിമയില്‍ അഭിനയിച്ചതിന്‍റെ പേരില്‍ പല വിമര്‍ശനങ്ങളും രാജശ്രീയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ദുര്‍ഗ്ഗ എന്ന ദേവിയുടെ പേരിനൊപ്പം ‘സെക്‌സി’ എന്ന വാക്ക് ഉപയോഗിച്ചതിന് മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് നേരത്തെ ചിലര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മോശമായ ഒരു സന്ദേശം കൂടി ഇവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഒരു സ്ത്രീ പൂര്‍ണമായും നഗ്നയായി സൈക്കിളില്‍ ഇരിക്കുന്ന ചിത്രത്തിന് രാജശ്രീയുടെ മുഖം മോര്‍ഫ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. അശ്ലീലമായ പ്രയോഗങ്ങളും ചിത്രത്തിനൊപ്പം അയച്ചിട്ടിട്ടുണ്ട്.
ആ ഫേസ്ബുക്ക് ചാറ്റിന്‍റെ പൂര്‍ണ രൂപം, ഫോട്ടോ സഹിതം രാജശ്രീ ദേശ്പാണ്ഡെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് എന്‍റെ പ്രിയപ്പെട്ട ഇന്ത്യക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള അവാര്‍ഡും കിട്ടുന്നുണ്ട് എന്ന് രാജശ്രീ പറയുന്നു.


