വിവാഹം കഴിപ്പിച്ചില്ല; അമ്മയെ മകന്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു.ചെന്നൈ അരുമ്പാക്കത്താണ് ഈ അരുംകൊല നടന്നത്. നാല്‍പതുവയസ്സുകാരനായ അമര്‍നാഥ് പ്രസാദാണ് സ്വന്തം അമ്മയെ കസേരയില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയത്. അറുവയസ്സുള്ള ശശികലയാണ് അമ്മ.

തനിക്ക് പെേേണ്ണന്വഷിക്കാനോ കല്യാണം കഴിപ്പിക്കാനോ അമ്മ ഒന്നും ചെയ്തില്ല എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കാലിന് സുഖമില്ലാതെ കിടപ്പിലായ രോഗിയാണ് ശശികല. എന്നും വൈകുന്നേരം മദ്യപിച്ചെത്തുന്ന അമര്‍നാഥ് അമ്മയുമായി വഴക്കൂകൂടാറുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയുടെ മൂത്തമകന്‍ അഞ്ചുവര്‍ഷം മുമ്പാണ് മരിച്ചത്. ഇളയമകന്‍ കുടുംബവുമൊത്തെ് ചെന്നൈ നഗരത്തിലാണ് താമസം. അമര്‍നാഥ് പ്രസാദും അമ്മയും അവിവാഹിതയായ അമ്മയുടെ അനുജത്തിയും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞദിവസം പതിവുപോലെ വഴക്കുണ്ടായി. അര്‍ദ്ധരാത്രിയായതോടെ ശശികലയുടെ നിലവിളിയും വീട്ടില്‍ നിന്ന് പുകയും ഉയര്‍ന്നതോടെ അയല്‍വാസികള്‍ വന്ന നോക്കുമ്പോള്‍ ശശികല കസേരയില്‍ കെട്ടിയിട്ട നിലയില്‍ പൊള്ളലേറ്റ് ഇരിക്കുകകയായിരുന്നു. വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top