കണ്ണൂര്‍: പിണറായി വധ ശ്രമ കേസില്‍ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. താന്‍ പിണറായിരുടെ വീടുപരിസരത്ത് കറങ്ങിയത് അയാളെ വധിക്കാന്‍ തന്നെയായിരുന്നു. രമയുടെ കരച്ചില്‍ കേട്ടപ്പോള്‍ മുതല്‍ ഇതൊന്നും ശരിയല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരെങ്കിലും വേണ്ടേ ഇത് ചെയ്യാന്‍. അതുകൊണ്ട് പുറപ്പെട്ടതാണ്. സിഐടിയു ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിനാല്‍ വിജയന്‍ നാട്ടിലുണ്ടാകുമെന്നറിയാം. രണ്ട് ദിവസമായി വിജയന്റെ വീടിന്റെ പരിസരത്ത് ഞാനുണ്ടായിരുന്നു.
ഓനെ കിട്ടുമോ എന്നു നോക്കി നില്‍ക്കുകയായിരുന്നുവെന്നും പ്രതിയായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.2013 ഏപ്രില്‍ മൂന്നിന് രാത്രി 8.15 ഓടെയാണ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു സമീപത്തു നിന്നും തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്. പിണറായിയുടെ വീടിനു നൂറു മീറ്റര്‍ അകലെ റോഡില്‍ ശുദ്ധജല വിതരണത്തിനായി ഇറക്കിയിട്ടിട്ടുള്ള പൈപ്പിനുള്ളില്‍ കുഞ്ഞികൃഷ്ണന്‍ എന്തോ സാധാനം വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൈപ്പ് പരിശോധിച്ചപ്പോഴാണ് തോക്കും കത്തികളും കണ്ടെത്തിയത്.
പ്രഥമ ദൃഷ്ട്യാ കുറ്റകൃത്യം നിലനില്ക്കുന്നുവെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. പ്രതി 10വര്‍ഷം വരെ തടവിന് അര്‍ഹനാണെന്നും അത് നല്കണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെടുന്നു. പിണറായിയെ വധിക്കാന്‍ എന്ന ലക്ഷയ്‌ത്തോറ്റെ കോഴിക്കോട്ടേ നടക്കാവിലെ രാജന്‍ എന്നയാളുടെ മാസ് എന്ന കടയില്‍ നിന്നാണ് 8000രൂപക്ക് കുഞ്ഞികൃഷ്ണന്‍ തോക്ക് വാങ്ങിയത്. 17 ഇഞ്ച് നീളമുള്ള കത്തികളാണ് കുഞ്ഞികൃഷ്ണന്റെ കയ്യില്‍ നിന്നും പിടികൂടിയിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തു നിന്നും തോക്കും കൊടുവാളുമായി നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് പിടിയിലായിരുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ. പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖനെ കൊന്ന വിരോധത്താല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിണറായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളുമായി പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വീടിന് 85 മീറ്റര്‍ സമീപത്തെത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും പിടികൂടിയ തോക്കും കത്ത്യാളും പിന്നീട് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വെടിയുണ്ടകളും വെടിമരുന്നുമുള്‍പ്പെടെയുള്ള വസ്തുക്കളും ഇവയെല്ലാം പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.ഈ കേസില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്റ്‌സ് ആക്ടും ആംസ് ആക്ടും ഉള്ളതിനാല്‍ സര്‍ക്കാന്‍ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
നാട്ടുകാര്‍ തോക്ക് കണ്ടെടുത്തതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി പിണറായി വിജയനെ ശരിയാക്കാനാണ് താനെത്തിയതെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം താന്‍ രമയെ കാണാന്‍ ഒഞ്ചിയത്തെ വീട്ടില്‍ പോയിരുന്നു. രമയുടെ കരച്ചില്‍ മനസില്‍ നിന്നും മായുന്നില്ല. പാര്‍ട്ടിയെ ഓനാണ് നശിപ്പിച്ചത്. ഓന്‍ അറിയാതെ ചന്ദ്രശേഖരന്റെ കൊലപാതകവും നടക്കില്ലെന്ന് രമയുടെ പിതാവ് മാധവേട്ടന്‍ പറഞ്ഞിട്ടുണ്ട്.


