തിരുവനന്തപുരം: വീടിനു പുറത്തുനിന്ന പതിമൂന്നുകാരനെ അക്രമി കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര ഇരിക്കല്ലൂര്‍ കാനവിള പുത്തന്‍വീട്ടില്‍ ഷൈനാ(13)ണു ആക്രമണത്തിന് ഇരയായത്.
മദ്യപാനം ചോദ്യം ചെയ്തതിനാണ് അയല്‍വാസിയായ ബാബു എന്നയാള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷൈനിനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതര പരിക്കുകളോടെ ഷൈന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ബാബുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


