അങ്കമാലി: അടുത്ത് തന്നെ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയായിരുന്നു അങ്കമാലി സ്വദേശിനി അതിദാരുണമായി കൊല്ലപ്പെട്ടത്. ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലപറമ്പില്‍ ലിന്‍സന്റെ ഭാര്യ ചിക്കുവാണ് കഴിഞ്ഞ ദിവസം താമസ സ സ്ഥലത്ത് കൊല്ലപ്പെട്ടത്. മോഷണമാണ് കൊലയ്ക്ക് പിന്നില്ലെന്നാണ് പ്രാഥമീക സൂചന. പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് സൂചന. പാക്കിസ്ഥാനികള്‍ കൂടുതലുള്ളതിനാല്‍ പഴയ ഫ്‌ലാറ്റ് സുരക്ഷിതമല്ലെന്ന് പറഞ്ഞ് പുതിയ ഫ്‌ലാറ്റിലേക്കു മാറി താമസിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. അത് മരണത്തിലേക്കുള്ള യാത്രയായയി മാറി. പ്രസവത്തിനായി സെപ്റ്റംബറില്‍ നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എല്ലാ സാധ്യതയും പൊലീസ് പരിശോദിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചെവി അറുത്ത് സ്വര്‍ണം കവര്‍ന്നുവെന്ന് പൊലീസ് പറയുന്നു. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലെ ദുരൂഹത മാറ്റാണാണ് പൊലീസ് ശ്രമം. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തെ ഫ്‌ളാറ്റില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മോഷണശ്രമം തടയുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് സൂചന. ഫ്‌ലാറ്റിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ചിക്കുവിനെ കണ്ടെത്തുകയായിരുന്നു.
ചിക്കുവും ഭര്‍ത്താവ് ലിന്‍സനും സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ആശുപത്രി പി.ആര്‍.ഒയാണ് ലിന്‍സന്‍. കഴിഞ്ഞ ദിവസം രാത്രി 10ന് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫ്‌ലാറ്റില്‍ വന്നു നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. ചിക്കുവിന്റെ നെഞ്ചിലും കഴുത്തിന് പിന്നിലും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ചിക്കുവിനെ ലിന്‍സന്‍ സഹപ്രവര്‍ത്തകരെ അറിയിച്ച് ആംബുലന്‍സ് വരുത്തി തൊട്ട് എതിര്‍വശത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബോധരഹിതനായ ലിന്‍സനും ആശുപത്രിയിലായി. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍.
2015 ഒക്ടോബറിലായിരുന്നു ലിന്‍സന്റെയും ചിക്കുവിന്റെയും വിവാഹം. നവംബറില്‍ ഇരുവരും ഒമാനിലേക്ക് തിരിച്ചു പോയി. കറുകുറ്റി മാമ്പ്ര തെക്കയില്‍ റോബര്‍ട്ട് സാബി ദമ്പതികളുടെ മകളാണ് ചിക്കു. ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളേജില്‍ ബി.ഫാമിനു പഠിക്കുന്ന പഠിക്കാന്‍ മിടുക്കിയായിരുന്ന ചിക്കു ബാസ്‌കറ്റബാള്‍ പ്ലെയറുമായിരുന്നു. അങ്കമാലി എല്‍.എഫ് ആശുപത്രിയിലെ നഴ്‌സിങ് പഠന ശേഷം അവിടെ ഒരു വര്‍ഷം ജോലി ചെയ്തു. തുടര്‍ന്നാണ് സലാലയിലെ ഹോസ്പിറ്റലില്‍ ജോലി കിട്ടിയത്. ആശുപത്രിയില്‍ വച്ച് ലിന്‍സനുമായുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.
വീട്ടുകാര്‍ തന്ന മുന്‍കെയുടുത്താണ് ലിന്‍സനുമായുള്ള വിവാഹം നടത്തിയത്. ഇരുവരും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലായിരുന്നു എന്നാണ് വീട്ടുകാരും പറയുന്നത്. പതിവുപോലെ ഇന്നലെ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടതായിരുന്നു ചിക്കു. എന്നാല്‍ ഡ്യൂട്ടിയില്‍ കയറേണ്ട സമയമെത്തിയിട്ടും ചിക്കുവിനെ കാണാതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മറുപടിയില്ലാതായതോടെ ലിന്‍സനെ വിളിച്ചു. ലിന്‍സണ്‍ വിളിച്ചിട്ടും ഫോണെടുക്കാതായതോടെ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ചിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ചിക്കുവിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ചയോ തിങ്കളാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
പുലര്‍ച്ചെ നാലരയോടെ പതിവുതെറ്റി ഫോണ്‍ ശബ്ദിച്ചപ്പോള്‍ റോബര്‍ട്ടും ഭാര്യ സാബിയും ഭയന്നത് തന്നെ സംഭവിച്ചുു. ആശങ്കയോടെ ഫോണ്‍ എടുത്തപ്പോള്‍ തങ്ങളുടെ മകള്‍ ചിക്കു കൊല്ലപ്പെട്ട വാര്‍ത്തയാണ് കാതില്‍ മുഴങ്ങിയത്. വിവരമറിഞ്ഞ ഉടന്‍ സാബി ബോധരഹിതയായി വീണു. റോബര്‍ട്ട് എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി. പഠനത്തിലും പെരുമാറ്റത്തിലുമെല്ലാം മിടുക്കിയായ ചിക്കുവിന്റെ ഓര്‍മ്മകളില്‍ നീറുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.


