തന്നേക്കാള്‍ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായത് കരിയറിനെ ബാധിച്ചു- ആന്‍ഡ്രിയ

ചെന്നൈ: മലയാളത്തിലും തമിഴിലും ഗായികയായും നടിയായും കഴിവ് തെളിയിച്ച താരമാണ് ആന്‍ഡ്രിയ. കരിയറിന്റെ തുടക്കത്തില്‍ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദ്രനുമായുള്ള സ്വകാര ചിത്രങ്ങള്‍ പുറത്തു വന്നത് കരിയറിനെ ബാധിച്ചെന്ന് തുറന്നു പറയുകയാണ് ആന്‍ഡ്രിയ.

അന്ന് അനിരുദ്ധിന് 19 വയസേയുള്ളൂ. തന്റെയും അനിരുദ്ധിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ക്കിടയാക്കി. അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും നേരിട്ടെങ്കിലും പിന്നീട് തമിഴിലെ മുന്‍നിര നായികയായി ആന്‍ഡ്രിയയും മുന്‍നിര സംഗീത സംവിധായകനായി അനിരുദ്ധും മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നയും റസൂലും സമയത്ത് ഫഹദ് ഫാസിലും ആന്‍ഡ്രിയയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ഫഹദ് ആന്‍ഡ്രിയയെ പ്രൊപ്പോസ് ചെയ്തതെന്നും ആന്‍ഡ്രിയ നോ പറഞ്ഞെന്നുമായിരുന്നു ഗോസിപ്പ്.  പിന്നീട് പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജില്‍ ആന്‍ഡ്രിയ അഭിനയിച്ചിരുന്നു.

Top