നയന്‍താരയെ ആക്രമിച്ചത് മുന്‍ കാമുകനോ? മൂക്കിനും നെറ്റിയ്ക്കും പരിക്ക് പറ്റിയ താരം ആശുപത്രിയില്‍

തെന്നിന്ത്യന്‍ താര റാണിയും മലയാളിയുമായ നയന്‍തായ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ നടിയുടെ സ്വകാര്യ വസതിയില്‍വച്ചാണ് ആക്രമണം നടന്നതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.ആക്രമണത്തില്‍ മൂക്കിനും നെറ്റിയ്ക്കും പരുക്ക് പറ്റിയതായും നടി ഇപ്പോള്‍ വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് നടക്കുന്നതെന്നും പറയുന്നു.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നയന്‍താരയുമായി മുന്‍പ് പ്രണയത്തിലായിരുന്ന നടനും നിര്‍മാതാവുമായ ഒരു വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിക്രം നായകനാകുന്ന ഇരുമുകന്‍, കാര്‍ത്തിയുടെ കശ്‌മോറ എന്നീ ചിത്രങ്ങളിലാണ് നയന്‍സ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top