നീ എന്റെ ലോകസുന്ദരീ നിന്നെ പോലെ മറ്റാരുമില്ല;വനിതാ ദിനത്തില്‍ നയന്‍താരയെ ലോകസുന്ദരിയാക്കി കാമുകന്‍

ചെന്നൈ:തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇരുവരും ചേര്‍ന്ന് സത്യമാണെന്ന് വ്യക്തമാക്കിയിരുന്നു. യാത്ര പോവുന്നതിന്റെയും പിറന്നാള്‍ ദിനം പോലെയുള്ള വിശേഷ ദിവസങ്ങളിലും സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്കുവച്ചെ് കൊണ്ട് തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നയന്‍താര തന്റെ ലോകസുന്ദരിയാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. പൂക്കള്‍ നിറച്ച ബൊക്കൈകളാണ് ഇത്തവണ നയന്‍സിന് സമ്മാനമായി കൊടുത്തിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച് കൊണ്ട് നീ എന്റെ ലോകസുന്ദരീ.. നിന്നെ പോലെ മറ്റാരുമില്ല. വനിതാദിനാശംസകള്‍ എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ള കരുത്തായ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നും താരം പറയുന്നു.

Top