കോട്ടയം: മുൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി ബേബി, എസ്.ഡി സുരേഷ് ബാബു, സാബു മുരിക്കവേലി, പി.ഒ രാജേന്ദ്രൻ, പി.കെ ആനന്ദക്കുട്ടൻ, നിബു എബ്രഹാം, ബാബു കപ്പക്കാല, ഗ്ലാഡ്‌സൺ ജേക്കബ്, അഭിലാഷ് ശ്രീനിവാസൻ, എം.എസ് രാജഗോപാൽ, ജിജിത്ത് മയിലക്കൽ, മിൾട്ടൺ ഇടശേരി എന്നിവർ പ്രസംഗിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


