ഒരു മേഖലയുടെ തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ആ ആര്‍ജവം കാണിക്കണം

ജയരാജന്‍ പള്ളിയത്ത്
കണ്ണുര്‍ :സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു കൊണ്ട് കേരള ബാങ്ക് ആക്കുമ്പോള്‍ നിലവില്‍ ടു ടയര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെ 100 ശതമാനവും അത് ബാധിക്കും. ആ ഒരു മേഖലയുടെ തകര്‍ച്ച കാണാം. ഇത് പറയുമ്പോള്‍ പലര്‍ക്കും പലജാതി അഭിപ്രായമാണ്. ഗവണ്‍മെന്റ് ആര്‍ജവം കാണിക്കേണ്ടത് ഒന്നുകില്‍ ഇവയെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളും ഒന്നാക്കുക.
ബാങ്കുണ്ടാക്കുന്നതിനായി നിലവില്‍ വന്ന വിദഗ്ധ സമിതിക്ക് മുന്നില്‍ ഇങ്ങനെയൊരു വിഷയമേ ഇല്ല.
നിലവില്‍ ട്വൊ റ്റിരെ ശ്യ്സ്റ്റെം ത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമ ,വികസന ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ അവയെ ഒന്നാക്കുകയോ ചെയ്യണമെന്ന് കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു.

Also Read :ഈ ആശയങ്ങള്‍ കേരളത്തെ മാറ്റി മറിക്കും; ഇടതു സര്‍ക്കാരിനു മുന്നില്‍ വിപ്ലവകരമായ ആശയങ്ങളുമായി ബാങ്കിങ് ജീവനക്കാരന്‍ 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kerala-gramin-bank

എന്നാല്‍ പുതിയ സമിതിക്കു മുന്‍പില്‍ അവ ഇല്ല.ഇതിനെതിരായി ചിലര്‍ പ്രചരിപ്പിക്കുന്നത് സാങ്കേതിക പ്രശ്നങ്ങളും നബാര്‍ഡ് ,ആര്‍ .ബി.ഐ തുടങ്ങിയ പേരുകളൊക്കെയാണ്.ഇത് ചിലര്‍ ഉണ്ടാക്കുന്ന വെറും ധാരണ മാത്രമാണ്.ഇപ്പോള്‍ ഇത് മനസിലാവാതെ നടിക്കുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷച്ചു നിര്‍ത്താനാണ്. അവര്‍ ഇതിന് എതിരുണ്ട്. ണബര്ദ്, റ്ബ്ബല്‍ എന്നീ പേരുകള്‍ പറഞ്ഞ് തടസങ്ങള്‍ ഉന്നയിക്കും.സത്യത്തില്‍ സര്‍ക്കാറിനാണ് അധികാരം.
ആ ആര്‍ജവം കാണിക്കണം.കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ സമഗ്രമായ മാറ്റമാണ് ലക്ഷ്യമെങ്കില്‍ മാത്രം.

ജയരാജന്‍ പള്ളിയത്ത് എഴുതിയത് ആസ്പദമാക്കി കേരള ബാങ്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പിണറായി പ്രഖ്യാപിച്ച കേരള ബാങ്ക് സാധ്യമോ?..

ഫ്ളാഷ് :കേരളത്തിന് മാത്രമായുള്ള ഒരു ‘കേരള ബാങ്ക്’ രൂപവത്കരിക്കാനുള്ള നടപടികളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ജൂണില്‍ പ്രസ്ഥാവിച്ചിരുന്നു.സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നാണിത്.

പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത്. അത് ആദ്യം ഇടതുമുന്നണിയും പിന്നെ സര്‍ക്കാറും ഏറ്റെടുത്തു.നിലവില്‍ ത്രിതലസംവിധാനത്തിലാണ് കേരളത്തിലെ സഹകരണബാങ്കിങ് മേഖലയുള്ളത്. സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, താഴെത്തട്ടില്‍ പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ ഇങ്ങനെയാണ് ഘടന. കേരള ബാങ്ക് വരുന്നതോടെ ഇതുമാറും. സംസ്ഥാനതലത്തില്‍ കേരള ബാങ്കും താഴെ പ്രാഥമിക ബാങ്കുകളും മാത്രമാകും.കേരളത്തിന്റെ വാണിജ്യബാങ്കായി അറിയപ്പെട്ടിരുന്നത് എസ്.ബി.ടി.യാണ്. എസ്.ബി.ടി.-എസ്.ബി.ഐ. ലയനം നടക്കുന്നതോടെ അതില്ലാതാകും. ആ ഒഴിവ് കേരള ബാങ്കിലൂടെ സംസ്ഥാനത്തിന് നികത്താനാകുമെന്നാണ് കരുതുന്നത്. സഹകരണമേഖലയുടെ സമൂലവികസനത്തിനും വലിയമൂലധന സ്വരൂപണ സാധ്യതയൊരുക്കി കേരളത്തിന്റെയാകെ വികസനപദ്ധതികള്‍ക്കും കേരള ബാങ്ക് സഹായകമാകുമെന്നും പറയുന്നു.ഒരു ലക്ഷം കോടിയുടെ മൂലധനവുമായി കേരള ബാങ്കിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന-ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനമൂലധനമാണ് പ്രധാനം.

Also Read :ജയരാജന്റെ നിർദേശങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു; ഡിഐഎച്ചിന്റെ പോരാട്ടങ്ങളുടെ വിജയം 

കേരള ബാങ്കിന്റെ ജനനം സഹകരണമേഖലയിലായിരിക്കുമെന്ന്‌ കരുതുന്നവര്‍ നിരവധിയാണ്‌. സംസ്ഥാനം മൊത്തം വ്യാപകാതിര്‍ത്തിയായിട്ടുള്ളതും സഹകരണ മേഖലയില്‍ വരുന്നതുമായ ഒരു ബാങ്കിന്റെ ആവശ്യകത വളരെ പ്രധാനമാണ്‌. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സഹകരണ തത്വങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയതായിരിക്കണം പിറക്കാനിരിക്കുന്ന സംസ്ഥാനതല സഹകരണബാങ്ക്‌.ഉദ്ദേശം ഇരുപത്തി അയ്യായിരത്തോളം സഹകരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ വായ്പ സംഘങ്ങളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്‌. ഈ മേഖലയില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പാസംഘങ്ങളും ദീര്‍ഘകാല വായ്പാസംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഘടനയില്‍ മൂന്നാമത്‌ വരുന്ന കാര്‍ഷികേതര ഹ്രസ്വകാല വായ്പാസംഘമായ അര്‍ബന്‍ ബാങ്കുകളുമുണ്ട്‌.pinarayi-vijayan-kerala-cm
സംസ്ഥാന സഹകരണബാങ്ക്‌, പതിനാല്‌ ജില്ലാ ബാങ്കുകള്‍, ആയിരത്തി അറുനൂറ്റി ഇരുപത്തി എട്ട്‌ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ എന്നിങ്ങനെ ഈ ഘടനയിലെ മൂന്നിനങ്ങള്‍ ചേര്‍ന്നതാണ്‌ ഹ്രസ്വകാല വായ്പാസംഘങ്ങള്‍. ദീര്‍ഘകാല വായ്പാമേഖല കൈകാര്യം ചെയ്യുന്നത്‌ സംസ്ഥാന കാര്‍ഷിക വികസനബാങ്കും അമ്പത്തൊമ്പത്‌ പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളുമാണ്‌. ഇതിനുപുറമെയാണ്‌ അറുപത്‌ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിനിടയിലേയ്ക്കാണ്‌ കേരള ബാങ്ക്‌ കടന്നു വരുന്നത്‌. ഒട്ടേറെ പ്രതീക്ഷകളും അതോടൊപ്പം ഒട്ടനവധി ആശങ്കകളും പങ്കുവച്ചുകൊണ്ടായിരിക്കും കേരള ബാങ്കിന്റെ വരവ്‌. എന്തൊക്കെയായിരിക്കും പുതിയബാങ്ക്‌ നല്‍കുന്ന പ്രതീക്ഷ?
14 ജില്ലാ ബാങ്കുകളിലുമായി 294 ഡയറക്ടര്‍മാരുണ്ട്. ഇതെല്ലാം രാഷ്ട്രീയക്കാരാണ്. ഇവര്‍ക്കും ഭരണസമതിക്കാകെയുമായി ചെലവിടുന്ന പണം ഒഴിവാക്കാനാകും. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാം. പക്ഷേ, രാഷ്ട്രീയ അക്കമഡേഷന്‍ കാത്തിരിക്കുന്ന നിരവധിപേര്‍ക്ക് പുതിയ ആശയം നിരാശയുണ്ടാക്കും.45,000 കോടി രൂപയാണ് ജില്ലാ ബാങ്കുകളുടെയാകെ ഏകദേശനിക്ഷേപം. ഇതില്‍ 60 ശതമാനവും പ്രാഥമിക സംഘങ്ങളുടെ നിക്ഷേപമാണ്. 30,000 കോടിയുടെ വായ്പയിടപാടും ജില്ലാ ബാങ്കുകള്‍ക്കുണ്ട്. അതായത് 75,000 കോടി രൂപയുടെ ബാങ്കിങ് ബിസിനസ്.6,200 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനസഹകരണ ബാങ്കിലുള്ളത്. ഇതില്‍ 80 ശതമാനത്തിലേറെ ജില്ലാ ബാങ്കുകളുടേതാണ്. ഇത് ജില്ലാ ബാങ്കുകളുടേതായി മാറ്റിയാല്‍ 1,000 കോടിയേ സംസ്ഥാന സഹകരണബാങ്കിന് അവകാശപ്പെടാനാകൂ. 3,300 കോടിയുടെ വായ്പയുമുണ്ട്. എങ്കിലും ഈ രണ്ടു ബാങ്കുകളുടെയും ബിസിനസ് ഒന്നിപ്പിച്ച്, പുതിയ നിക്ഷേപവും കണ്ടെത്തിയാല്‍ ഒരു ലക്ഷം കോടി മൂലധനമെന്ന ലക്ഷ്യം നേടാനാകും.

പ്രവര്‍ത്തനസാധ്യതയാണ് രണ്ടാമത്തെ നേട്ടം. സംസ്ഥാന സഹകരണബാങ്കിന് ഇരുപതും ജില്ലാ സഹകരണ ബാങ്കുകള്‍ക്കാകെ 800-ഉം ശാഖകളുണ്ട്.ഇവയെല്ലാം കേരള ബാങ്കിന്റെ ശാഖകളാകും. പ്രാഥമികബാങ്കുകള്‍ക്ക് നേരിട്ട് വായ്പനല്‍കാനാകുമെന്നതിനാല്‍ പലിശനിരക്ക് കുറയും. നിലവില്‍ നാലരശതമാനത്തിന് നബാര്‍ഡ് നല്‍കുന്ന കാര്‍ഷികവായ്പ പ്രാഥമികസംഘങ്ങള്‍വഴി വിതരണം ചെയ്യുമ്പോഴേക്ക് കര്‍ഷകര്‍ ഏഴുശതമാനം പലിശനല്‍കേണ്ടിവരുന്നുണ്ട്. ഇത് ഒഴിവാകും.ആര്‍.ബി.ഐ.യുടെയും നബാര്‍ഡിന്റെയും അനുമതി നേടിയെടുക്കല്‍ പ്രധാനപ്രശ്നം.ആര്‍.ബി.ഐ. മാനദണ്ഡം പാലിക്കാന്‍ സര്‍ക്കാറിന്റെ കാര്യമായ സാമ്പത്തികസഹായം  വേണ്ടിവരും.പുനര്‍വിന്യാസത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ആശങ്ക, നിയമനങ്ങളും കുറയും.ലയനം നിയമക്കുരുക്കിന് വഴിവെച്ചേക്കും

ഒരു ലക്ഷം കോടി മൂലധനമുള്ള പുതിയ ബാങ്ക് ലക്ഷ്യം.സഹകരണ ബാങ്കിങ് രംഗം ദ്വിതല സംവിധാനത്തിലേക്ക് മാറും.വായ്പയുടെ പലിശനിരക്ക് രണ്ടുശതമാനമെങ്കിലും കുറയ്ക്കാനാകും.സര്‍ക്കാറിന്റെ പ്രധാന ഇടപാട്ബാങ്കായി കേരള ബാങ്കിനെ മാറ്റുക ലക്ഷ്യം.വന്‍കിട പദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും വായ്പനല്‍കാനുള്ള പര്യാപ്തത.സഹകരണമേഖലയുടെ നിക്ഷേപം 1.30 കോടി. ഇതിന്റെ പൂര്‍ണവിനിയോഗം ഉറപ്പാക്കുക.ഏറ്റവും പുതിയ കണക്കനുസരിച്ച് 14 ജില്ല സഹകരണ ബാങ്കുകളിലുമായി 47,047.43 കോടി രൂപയുടെ നിക്ഷേപമുണ്ട്. കേരള സംസ്ഥാന സഹകരണ ബാങ്കിന് മറ്റൊരു 6366.56 കോടി രൂപ വേറെയുണ്ട്. കേരള സംസ്ഥാന കാര്‍ഷിക, ഗ്രാമ വികസന ബാങ്ക് (ക്ക്ശ്ചാറ്ഡ്ബ്ബ്), പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (പ്പ്ചാറ്ഡ്ബ്ബ്) എന്നിവയുടേതടക്കമുള്ള 15 ശാഖകളിലായി 636 കോടി രൂപ വേറെയുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 54050 കോടി രൂപ വരും. പ്രാഥമിക വായ്പ സംഘങ്ങളിലെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് 1,50,000 കോടി രൂപയുടെ വന്‍ നിക്ഷേപം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.kerala-bank

കേരള ബാങ്ക് അടുത്തവര്‍ഷം മെയ് മാസത്തില്‍ യാഥാര്‍ഥ്യമാകുമെന്നാണ് സൂചന്‍ . എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷ ചടങ്ങില്‍ ബാങ്കിന്റെ പ്രഖ്യാപനം നടത്തുമെന്നറിയുന്നു. സഹകരണ വകുപ്പിനായിരിക്കും ബാങ്കിന്റെ മേല്‍നോട്ട ചുമതല. സംസ്ഥാനത്തെ സഹകരണ മേഖലയെയും സഹകരണസംഘങ്ങളെയും ശക്തിപ്പെടുത്തുകയാകും കേരള ബാങ്കിന്റെ പ്രഥമ ദൗത്യം.

കേരള ബാങ്കിന്റെ രൂപീകരണത്തെക്കുറിച്ച് പഠനം നടത്താന്‍ റിസര്‍വ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ കമ്മിറ്റിയെ ഉടന്‍ ചുമതലപ്പെടുത്തും. നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ ചില നിയന്ത്രണങ്ങളെ തുടര്‍ന്നു സാധാരണ ബാങ്കുകളെപ്പോലെ സാമ്പത്തിക ക്രയവിക്രയം നടത്താന്‍ കഴിയാറില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്കുമാത്രമേ നിലവില്‍ പ്രവാസി നിക്ഷേപം ക്യാന്‍വാസ് ചെയ്യാനുള്ള അനുവാദമുള്ളൂ. അതേസമയം, സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമായി 1,35,000കോടിയുടെ പ്രവാസി മലയാളികളുടെ നിക്ഷേപം ഉണ്ടെന്നാണ് കണക്ക്. കേരള ബാങ്ക് രൂപീകരിച്ച് റിസര്‍വ് ബാങ്കിന്റെ അഫിലിയേഷന്‍ സാധ്യമാക്കുന്നതോടെ കൂടുതല്‍ പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 20 ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളും അതിന്റെ ശാഖകളും ഉള്‍പ്പെടെ 803 സഹകരണ ബാങ്കുകളാണു ആദ്യഘട്ടത്തില്‍ കേരള ബാങ്കിന്റെ ഭാഗമാകുന്നത്.

കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ സഹകരണ ബാങ്കുകള്‍ക്കുമേല്‍ നബാര്‍ഡിനുള്ള നിയന്ത്രണം എടുത്തുമാറ്റും. കേരള ബാങ്ക് നിലവില്‍വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി ഇത് മാറും. ഇതുവഴി സംസ്ഥാന വികസനത്തില്‍ ഗണ്യമായ പങ്കുവഹിക്കാനാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.ഇവിടെയാണ് ജയരാജന്‍ പള്ളിയത്തിനേ പോലെ സഹകരണ മേഖലയിുല്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന സംശത്തിനും ആശങ്കക്കും വഴി തെളിയുന്നത്.ടു ടയര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തുമ്മൊ എന്ന സന്ദേഹവും സംശവും .

Top