നടന്‍ നീരജ് മാധവ് വിവാഹിതനായി

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയില്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു.

Latest
Widgets Magazine