ജിഷ്ണു പ്രണോയിയുടെ മരണം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണ പ്രസാദിന് മുന്‍കൂര്‍ ജാമ്യം; പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും കോടതി

നെഹ്‌റു കോളജില്‍ ജിഷ്ണു പ്രണോയ് മരണപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം. കൃഷ്ണദാസിനെതിരായ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ കൃഷ്ണദാസിനോട് പാസ്സപോര്‍ട്ട് ഹാജരാക്കാനും കോളെജില്‍ കയറരുത് എന്നും കോടതി പറഞ്ഞിട്ടുണ്ട്. സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ട് പങ്കുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്ക് കൈമാറിയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top