ഹോട്ടായി അമലാ പോള്‍; തമിഴ് സിനിമയുടെ പോസ്റ്റര്‍ പുറത്ത്

മലയാള സിനിമയെക്കാളും അമല പോള്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത് തമിഴിലാണ്. നിലവില്‍ നാല് തമിഴ് സിനിമകളുടെ തിരക്കുകളിലാണ് അമല. ധനുഷിനൊപ്പം അഭിനയിച്ച വേലയില്ലാ പട്ടതരി എന്ന സിനിമ ഈ മാസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘തിരുട്ടു പയലേ’ എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. പുതിയ പോസ്റ്ററില്‍ ഹോട്ട് ലുക്കിലാണ് അമല പോള്‍ എത്തിയിരിക്കുന്നത്. ബോബി സിംഹ, പ്രസന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ വിജയ് സേതുപതിയാണ് പുറത്ത് വിട്ടിരിക്കുന്നത്. അമല പോളും ഫെയ്സ്സ്ബുക്ക് പേജില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ അമല പോല്‍ ഹോട്ട് ലുക്കിലാണ് ഉള്ളത്. മഞ്ഞ സാരിയും മഴയും പ്രണയം തുളുമ്പുന്ന രീതിയിലാണ് പോസ്റ്ററില്‍ അമല പോള്‍.

സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലയ്‌ക്കൊപ്പം ബോബി സിംഹയും പ്രസന്നയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top