ഭിന്നലിംഗക്കാർക്ക് ആനുകൂല്യം നൽകാൻ ശുപാർശ. ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷനും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ ഭിന്നലിംഗക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്യുന്നത്.
കേരളത്തില്‍ 25,000 വിവിധ ഭിന്നലിംഗ വിഭാഗങ്ങളില്‍പ്പെട്ടവരുണ്ടെന്നാണ് സാമൂഹ്യനീതി വകുപ്പിന്‍റെ കണക്ക്. തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ പങ്കാളികളാകാന്‍ താൽപര്യമുള്ള 918 വ്യക്തികളാണ് സർവ്വേയുടെ ഭാഗമായത്.
ഭിന്നലൈംഗികത അപരവ്യക്തിത്വമല്ലെന്നും എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്ന ജൈവികമായ സാധാരണത്വമാണെന്നുമുള്ള ധാരണ കേരളത്തിലുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. സാക്ഷരതാ മിഷന്‍റെ ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍വിദ്യാഭ്യാസ പരിപാടിക്കായി ഡോ. ഷാലിന്‍ വര്‍ഗീസ്, എസ് ശ്യാമ, പികെ പ്രജിത്ത്, കെകെ അഖില്‍ എന്നിവരാണ് റിപ്പോർട്ട് തയ്യാറ്ക്കിയത്.
377-ാം വകുപ്പ് ഭേദഗതി, എല്‍ജിബിറ്റി ബില്‍/നിയമം നടപ്പാക്കണം, ലിംഗമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കണം തുടങ്ങിയ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്ക് സജ്ജമാക്കണം, പിഎസ്സിയില്‍ സ്വന്തം ഐഡന്റിറ്റിയില്‍ അപേക്ഷിക്കാനും ജോലി നേടാനും അവസരമുണ്ടാകണം, പോലീസ്, ആരോഗ്യ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും അടിയന്തിരമായി ബോധവൽക്കരണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
യോഗ്യതയുള്ളവരെ തുടര്‍വിദ്യാഭ്യാസ പദ്ധതി കോഴ്സുകല്‍ അദ്ധ്യാപകരായി നിയമിക്കണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.


