നടന്‍ ചിമ്പുവും തന്റെ സ്വാതന്ത്ര്യ ദിന ആശംസ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ചിമ്പുവിന്റെ ഇത്തവണത്തെ ട്വീറ്റിന് ഒരു പ്രത്യേകതയുണ്ട്.
‘സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന് തനിക്കറിയാമെങ്കിലും ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താല്പര്യം. അതില്‍ തന്നെ വിടപറയുന്നതിന് മുമ്പായി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും സ്‌നേഹിക്കുക. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.’ ഇതായിരുന്നു ചിമ്പുവിന്റെ ലാസ്റ്റ് പോസ്റ്റ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഓവിയയുമായി ബന്ധപ്പെടുത്തിയായിരുന്നു ട്വീറ്റ്. ഓവിയയെ വിവാഹം കഴിക്കാന്‍ ചിമ്പു തയാറാണെന്ന് പറഞ്ഞായിരുന്നു ട്വീറ്റ്.
ഷോയിലെ മത്സാരാര്‍ത്ഥിയായ ആരവുമായുള്ള പ്രണയം തകര്‍ന്നതിന്റെ മനോവിഷമത്തിലായിരുന്നു ഓവിയ ഷോ പൂര്‍ത്തിയാക്കാതെ പുറത്ത് പോയത്.
ഇതാണ് ചിന്പു സോഷ്യനല്‍ മീഡിയ ഉപേക്ഷിക്കാന്‍ കാരണം.
രണ്ട് മില്യനിലധികം ഫോളോവേഴ്‌സായിരുന്നു ട്വിറ്ററില്‍ താരത്തിനുണ്ടായിരുന്നത്.
പോസ്റ്റീവ് ചിന്തകളല്ല നെഗറ്റീവ് ചിന്തകളാണ് സോഷ്യല്‍ മീഡിയ തനിക്ക് നല്‍കുന്നതെന്ന് ചിമ്പു ട്വീറ്ററിലെ അവസാന സന്ദേശത്തില്‍ പറഞ്ഞു.
തന്റെ പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാദ്യമല്ല അവരുടെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടാകുന്നത്. പക്ഷെ, ബിഗ് ബോസ് മത്സരാര്‍ത്ഥിയായ നടിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വന്ന വാര്‍ത്ത ശരിക്കും വേദനിപ്പിച്ചുവെന്ന് താരം പറഞ്ഞിരുന്നു.
ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് തനിക്ക് അറിയാം. ഇത് അവര്‍ക്കുള്ള അവസാനത്തെ താക്കീതാണ്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ മറുപടി വേറെ രീതിയിലായിരിക്കുമെന്നും ചിമ്പു വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ട്വിറ്റര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം താരം എടുത്തത്.


