ചങ്കുപൊട്ടി,കണ്ണുനിറഞ്ഞ്, ശബ്ദം ഇടറി അവതാരിക ആ വാര്‍ത്ത വായിച്ചു: ചാനലിന്റെ അവസാനത്തെ ബ്രേക്കിംഗ് ന്യൂസ് ലോകം കേട്ടത് ഞെട്ടലോടെ

ജെറുസലേം: വാര്‍ത്താവതരണത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് ഒരു ബ്രേക്കിങ് ന്യൂസ് അവതാരക വായിച്ചത് കരഞ്ഞുകൊണ്ട്. ചാനല്‍ പൂട്ടുന്നുവെന്ന അവസാന ബ്രേക്കിങ് ന്യൂസ് കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത് ഞങ്ങളുടെ ചാനലിന്റെ അവസാനത്തെ വാര്‍ത്തയായിരിക്കും എന്ന് പറഞ്ഞ് തൊണ്ടയിടറിയാണ് അവതാരകയുടെ വാര്‍ത്താവതരണം.ചാനലിന്റെ ബ്രേക്കിംഗ് നൂസ് കേട്ട് ലോകം ഞെട്ടി. കണ്ണുനിറഞ്ഞ്, ശബ്ദം ഇടറി അവതാരിക ചാനലിന്റെ അവസാന ബ്രേക്കിംഗ് ന്യൂസ് വായിച്ചത് ലോകം കേട്ടത് ഞെട്ടലോടെ. ഇസ്രയേലിലാണ് സംഭവം അരങ്ങേറിയത്.

ഇസ്രായേല്‍ വാര്‍ത്തലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാര്‍ നിയന്ത്രിത ചാനല്‍ നിര്‍ത്തുന്നു എന്നതായിരുന്നു ചാനലിന്റെ അവസാന ബ്രേക്കിംഗ് ന്യൂസ്. ചാനല്‍ നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ നിര്‍ത്തലാക്കും എന്ന ബ്രേക്കിംഗ് ന്യൂസ് വേദനയോടെ വായിക്കുന്ന അവതാരികയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് ലോകത്താകെ പടര്‍ന്നത്.ന്യൂസ് അറ്റ് ഏ ഗ്ലാന്‍സ് എന്ന വാര്‍ത്ത പരിപാടിക്കിടെയാണ് ന്യൂസ് വണ്‍ എന്ന ചാനല്‍ നിര്‍ത്തുന്നു എന്ന വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ന്യൂസ് റൂമിലെത്തിയത്. വാര്‍ത്ത വായിച്ച അവതാരക ഗേല എവന്റെ കണ്ണുകള്‍ നിറയുന്നതും ശബ്ദം ഇടറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷങ്ങളായുള്ള തങ്ങളുടെ ഔദ്യോഗിക വീടിനു പൂട്ടു വീഴാന്‍ പോകുന്നു. ഈ ദിവസത്തിന്റെ അവസാനം അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും അവര്‍ക്ക് നല്ല ജോലി കണ്ടെത്താനാകട്ടെ. സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദിയും പറഞ്ഞ് നിറകണ്ണുകളോടെയാണ് അവര്‍ വാര്‍ത്ത അവസാനിപ്പിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചാനല്‍ അടച്ചുപൂട്ടിയ നടപടിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മാധ്യമ വിരുദ്ധ നിലപാടാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

Top