വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്നും 30 കിലോ സ്വര്‍ണം പിടികൂടി

വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരില്‍ നിന്നും 30 കിലോഗ്രാം സ്വര്‍ണം പിടികൂടി. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യബസില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ ബംഗളൂരു സ്വദേശികളായ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. നേരത്തെയും സമാന രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കി. ഇവരെ വിശദചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. ബംഗളൂരുവില്‍ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

Top