ദിലീപ് ജയിലിലായതിന്റെ പശ്ചാത്തലത്തില്‍ മഞ്ജു ദിലീപിന്റെ തറവാട്ട് വീട്ടില്‍ മകളെ കാണാന്‍ ചെന്നു എന്ന് അടുത്തിടെ ഒരു വാര്‍ത്ത പരക്കുകയുണ്ടായി.
ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ മോചനത്തിന് ശേഷം ഏകമകള്‍ മീനാക്ഷി അച്ഛനൊപ്പമാണ്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ മകള്‍ക്ക് വിശദീകരണം നല്‍കാന്‍ മഞ്ജു ദിലീപിന്റെ തറവാട്ട് വീട്ടില്‍ മകളെ കാണാന്‍ ചെന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത പരന്നത്.
മഞ്ജുവിനെ കാവ്യ സ്വീകരിച്ചുവെന്നും എന്നാല്‍ മീനാക്ഷി കാണാന്‍ കൂട്ടാക്കിയില്ലെന്നും പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. മഞ്ജു വാര്യര്‍ ദിലീപിന്റെ തറവാട്ടില്‍ ചെല്ലുകയോ മകളെ കാണാന്‍ ശ്രമം നടത്തുകയോ ഉണ്ടായിട്ടില്ലെന്ന് മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി കേരളത്തിലെ ഒരു ചാനല്‍ റിപ്പോട്ട് ചെയ്യുന്നു.
മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമല്‍ ചിത്രമായ ആമിയുടെ തിരക്കുകളിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ജു കൊല്‍ക്കത്തയില്‍ ആയിരുന്നുവെന്നും രണ്ട് ദിവസം മുന്‍പ് മാത്രമാണ് തിരിച്ചെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


