ഐസിസ് ഭീതിയില്‍ കേരളം; ആലപ്പുഴയില്‍ എന്‍ഐഎ റെയ്ഡ്

ഭീകരസംഘനയായ ഐസിസിന് കേരളത്തില്‍ കൂടുതല്‍ വേരുകളുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവരുന്നു. ഐസിസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പല രേഖകളും എന്‍ഐഎയ്ക്കു ലഭിച്ചത്.

കണ്ണൂരിലെ കനകമലയില്‍ നടന്ന രഹസ്യയോഗക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് വ്യാഴാഴ്ച രാത്രിയില്‍ റെയ്ഡ് നടത്തിയത്.
ആലപ്പുഴ സ്വദേശിയുടെ വീട്ടിലാണ് എന്‍ഐഎ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ഡിവിഡികളും പെന്‍ ഡ്രൈവുകളും ഐസിസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തുവെന്ന് എന്‍ഐഎ അറിയിച്ചു.
നേരത്തേ ഐസിസില്‍ ചേര്‍ന്ന മലയാളിയായ അബ്ദുള്‍ റഷീദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ലഭിച്ചുവെന്നാണ് എന്‍ഐഎ പറയുന്നത്.

അഫ്ഗാനിസ്താനിലുള്ള ഐസിസ് നേതാക്കളുമായി ആലപ്പുഴ സ്വദേശി സോഷ്യല്‍ മീഡിയ വഴി ആശയവിനിമയം നടത്തിയെന്നും വ്യക്തമായിട്ടുണ്ട്.
ആലപ്പുഴയിലെ റെയ്ഡ് കൂടാതെ കോയമ്പത്തൂരിലും എന്‍ഐഎ റെയ്ഡ് നടത്തി. ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Top