യൂണി. കോളേജ്: ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖിലയ്ക്ക് ഭീഷണി..!! മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ഭീഷണിയുണ്ടായെന്ന് വെളിപ്പെടുത്തല്‍. എസ്എഫ്‌ഐക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് തന്റെ ജീവിവത്തെ ബാധിക്കുമെന്നും ടിസി വാങ്ങിപ്പോയ നിഖില പ്രതികരിച്ചു. കേളേജില്‍ പരീക്ഷാ ക്രമക്കേടുണ്ടെന്നും പുറത്തുപറഞ്ഞാല്‍ ജീവിതത്തെ തന്നെ ബാധിക്കുമെന്നും നിഖില പറയുന്നു.

അതേസമയം നിഖിലയുടെ മൊഴി അന്വേഷണസംഘം വീണ്ടും എടുക്കും. പരീക്ഷാക്രമമക്കേടുകളെക്കുറിച്ചും അന്വേഷിക്കും. മാധ്യമങ്ങളോട് ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണിത്. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും പരിശോധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് നിഖില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല. വാലന്റൈന്‍സ് ഡേയില്‍ യൂണിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിര്‍ന്നുവെന്നും നിഖില പറഞ്ഞു.

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് കോളജില്‍ യൂണിയന്‍ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും അതിനിടെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും തടയുകയായിരുന്നുവെന്നും നിഖില പറയുന്നു. അതേസമയം കോളജിന്റെ തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ കടത്തിവിടുന്നതുകണ്ടപ്പോള്‍ താന്‍ ചോദ്യം ചെയ്തു. അപ്പോള്‍ അസഭ്യമായ ഭാഷയില്‍ ഭാരവാഹികളില്‍ ചിലര്‍ പ്രതികരിച്ചു. വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആര്‍ക്കറിയാമെന്നു വരെ പറഞ്ഞു.

അടുത്ത ദിവസം ഇക്കാര്യങ്ങള്‍ എച്ച്ഒഡിയെ അറിയിച്ചു. പ്രിന്‍സിപ്പലിന്റെ അടുത്തും വിശദീകരിച്ചു. എല്ലാം കേട്ട ശേഷം പ്രിന്‍സിപ്പല്‍ നോക്കാം എന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും നിഖില പറയുന്നു. കോളജുകളില്‍ ഇത്തരത്തില്‍ യൂണിയനുകളും രാഷ്ട്രീയവും വേണ്ടെന്നാണ് നിഖില പറയുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാതായപ്പോഴാണ് ടിസി വാങ്ങി വര്‍ക്കല കോളജിലേക്ക് മാറിയതെന്നും നിഖില വെളിപ്പെടുത്തിയിരുന്നു.

Top