എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍, പോത്തുകല്ലില്‍ വോട്ട് കുറഞ്ഞു. ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം. ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്നേറ്റം. ആദ്യ റൗണ്ട് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് സ്വന്തമാക്കാനായിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികൾ. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്തിന് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നത്.

ഷൗക്കത്തിന്റെ വിജയ സാധ്യത വര്‍ധിച്ചതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്. ആറായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷണമാണ് ഇപ്പോള്‍ ഷൗക്കത്തിനുള്ളത്. ഇനിയുള്ള നിലമ്പൂര്‍ നഗരസഭാ മേഖലയാണ്. കൂടുതെ ഇടതിന് സ്വാധീനമുള്ള ചില മേഖലകളുണ്ട്. ഇവിടെ നേരിയ ഭൂരിപക്ഷം നേടിയാലും എം സ്വരാജിന് പ്രതീക്ഷകള്‍ കുറവാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്ത് മുന്നിട്ടു നില്‍ക്കുകയാിയരുന്നു. ഈ കുതിപ്പ്തുടരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പതിനായിരം വോട്ടുകള്‍ വോട്ടുകള്‍ പിടിച്ചിട്ടുണ്ട് അന്‍വര്‍. ഇത് അന്‍വറിന്റെ കരുത്തുകാട്ടലാണ് താനും. വഴിക്കടവില്‍ നേരിയ ആശങ്ക ഉണ്ടായെങ്കിലും ലീഗിന്റെ ശക്തികേന്ദ്രമായ മൂത്തേടം എണ്ണിയപ്പോള്‍ ലീഡ് നില കുത്തനെ ഉയര്‍ത്തുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചെയ്തത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ ഇടതു സ്ഥാനാര്‍ഥി എം സ്വരാജിന് സാധിച്ചില്ല. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ വഴിക്കടവിലെ കുതിപ്പിന് ശേഷം കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല.

ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടുങ്ങിയത്. പോസ്റ്റല്‍ ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ് മുന്നിലെത്തിയത്. യുഡിഎഫ് അനൂകൂല ട്രെന്‍ഡ് പോസ്റ്റല്‍ ബാലറ്റില്‍ വ്യക്തമായെങ്കിലും വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കുമ്പോള്‍ ശക്തമായ മത്സരമെന്ന സൂചനയാണ് പ്രകടമാകുന്നത്. പോസ്റ്റല്‍ വോട്ടിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ യുഡിഎഫ് കുതിച്ചെങ്കിലും പിന്നാലെ എം സ്വരാജ് തിരികെ കയറി. വഴിക്കടവിലെ തണ്ണിക്കടവ് ബൂത്തുകളിലാണ് ആദ്യം റൗണ്ടില്‍ എണ്ണിയത്.

വഴിക്കടവില്‍ വലിയ ലീഡ് നേടിയാല്‍ ആര്യാടന്‍ തരംഗമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടാകാത്തത് യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വഴിക്കടവില്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ച പി വി അന്‍വറാണ് യുഡിഎഫിന്റെ ലീഡ് കുറച്ചത്. ഈ മണ്ഡലത്തിലാണ് അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിച്ചത്. ഇവിടെ അന്‍വര്‍ വിചാരിച്ചതു പോലെ വോട്ടുകള്‍നേടുകയും ചെയ്തു. മൂത്തേടത്തും യുഡിഎഫ് വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിന് സാധിച്ചിട്ടുണ്ട്. അതേസമയം തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്താന്‍ ഷൗക്കത്തിന് സാധിച്ചിട്ടുണ്ട്. എം സ്വരാജ് പ്രതീക്ഷ വെക്കുന്നത് അവസാനം എണ്ണുന്ന പഞ്ചായത്തുകളിലും ബൂത്തുകളിലുമാണ്. ഇവിടെ എല്‍ഡിഎഫ് സ്വാധീന മേഖലകളാണ്.

 

Top