പക്ഷികള്‍ കടിച്ച പഴങ്ങളില്‍ തൊടരുത്; കോഴിക്കോട് പനി മരണത്തിന് കാരണം ഗുരുതരമായ നിപ്പാ വൈറസ്

കോഴിക്കോട്: പനിമരണത്തിന് കാരണം നിപ്പാ വൈറസ് തന്നെയെന്ന് സ്ഥിരീകരണം. മരിച്ച മൂന്ന് പേരുടെ ശരീരത്തിലും നിപ്പാവൈറസ് സ്ഥിരീകരിച്ചു. പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിനിടയാക്കിയത് വവ്വാല്‍പ്പനിയെന്ന് വിളിക്കുന്ന നിപ്പാവൈറസ് തന്നെയെന്ന് കണ്ടെത്തി.

1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍.

എന്നാല്‍ പേരാമ്പ്രയില്‍ കണ്ടെത്തിയത് ഈ പനിയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതു കൊണ്ട് ആളുകളില്‍ അനാവശ്യ ആശങ്ക പടര്‍ത്തരുതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

Top