ഭാര്യയെയും മക്കളെയും അടിച്ച് പുറത്താക്കി 5000കോടിയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സഹോദരങ്ങള്‍ ശ്രമിക്കുന്നതായി നിസാം.സഹോദരന്മാരെ നിസാം ഭീഷണിപ്പെടുത്തിയെന്ന്‌ പരാതിയില്‍ അന്യോഷണം

കണ്ണുര്‍ : ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ്‌ നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം. നിസാമിനു ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജയില്‍ ഐ.ജിക്കും ഇന്നു പരാതി നല്‍കും. സ്വന്തം സഹോദരങ്ങളായ എ.എ. അബ്‌ദുള്‍ റസാക്ക്‌, എ.എ. അബ്‌ദുള്‍ നിസാര്‍ എന്നിവരെ ഫോണില്‍വിളിച്ച്‌ നിസാം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തൃശൂര്‍ എസ്‌.പി: ആര്‍. നിശാന്തിനി അന്വേഷണത്തിനു നിര്‍ദേശം നല്‍കി. റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: കെ.എ. സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. 21ന്‌ രാത്രിയാണ്‌ സഹോദരന്മാര്‍ എസ്‌.പിക്ക്‌ പരാതി നല്‍കിയത്‌. ഒരാഴ്‌ച മുമ്പുതന്നെ എസ്‌.പിയെ നേരില്‍ക്കണ്ടു ജമന്തി പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

അതേസമയം തന്റെ ഭാര്യും മക്കളും അനുഭവിക്കേണ്ട 5000കോടി രൂപയോള വരുന്ന സ്വത്തുക്കള്‍ സ്വന്തം സഹോദരങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ് നിസാമിനെ പ്രകേപിപ്പിച്ചതെന്ന് വിവരം. നിസാം അകത്തായതോടെ 5,000 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം സഹോദരന്മാര്‍ ഏറ്റെടുത്തു. മാത്രമല്ല നിസാമോ ഭാര്യയോ അറിയാതെ സഹോദരങ്ങള്‍ നിസാമിന്റെ സ്ഥാപനങ്ങള്‍ സ്വന്തം പേരില്‍ പേരിലാക്കാന്‍ ശ്രമിച്ചത് നിസാമിന്റെ വിശ്വസ്ഥര്‍ നിസാമിനെ അറിയിച്ചു. ഇതാണ് നിസാം സഹോദരങ്ങളോട് പ്രകോപനപരമായി സംസാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :വരുണ്‍ ഗാന്ധിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് ..ലൈംഗിക തൊഴിലാളിക്ക് ഒപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ..സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ..ഹണി ട്രാപ്പിൽ കുടുങ്ങിയ വരുൺ ഗാന്ധി

ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനല്‍വേലിയില്‍ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങള്‍ ഏറ്റെടുത്തു. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു. നാല്‍പതുകൊല്ലത്തോളം നിസാമിന് ജയിലില്‍ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എണ്‍പത് വയസ്സുവരെ ജയിലില്‍ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങള്‍ സ്വത്തില്‍ കണ്ണ് വച്ചത്.
എന്നാല്‍ ഇതെല്ലാം ജയിലില്‍ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കള്‍ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തില്‍ നിസാം നിയോഗിച്ച വിശ്വസ്തര്‍ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരര്‍ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കിയ സഹോദര്‍ നിസാമിന്റെ ഫോണ്‍ പോലും റിക്കോര്‍ഡ് ചെയ്തു. മുമ്പും നിസാം ഇവരെ വിളിച്ചിരുന്നു. അകല്‍ച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചു. അങ്ങനെ അഴിക്കുള്ളിലെ ഫോണ്‍ വിളി പുറം ലോകത്ത് എത്തി. ഇതോടെ സഹോദരങ്ങളും നിസാമും പൂര്‍ണ്ണമായും അകലുകയാണ്. ഇതോടെ നിസാമിന്റെ സ്വത്തുക്കള്‍ കോടതി ഇടപെട്ട് ഭാര്യഅമലിന്റെ നിയന്ത്രണത്തിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകള്‍ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോള്‍സ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോര്‍ഗ്‌നി, ജാഗ്വാര്‍, ആസ്റ്റന്‍ മാര്‍ട്ടിന്‍, റോഡ് റെയ്ഞ്ചര്‍, ഹമ്മര്‍, പോര്‍ഷേ, ഫെരാരി, ബി.എം.ഡബല്‍യു എന്നിവയുടെ വിവിധ മോഡലുകള്‍ നിസാമിനുണ്ട്. നിസാം ബൈക്കുകള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചത് അസ്ഥികൂടങ്ങള്‍ വരെയായിരുന്നു എന്നതും പുറത്തുവന്ന വാര്‍ത്തകളായിരുന്നു. nisha1പല്‍സ്റ്റിക് നിര്‍മ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കില്‍ ചാര്‍ത്തിയായിരുന്നു നിസാമിന്റെ യാത്രകള്‍. തലയോട്ടിയും വാരിയെല്ലും കാലുകളും ഉള്‍പ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴല്‍ മറച്ച് ഇരുമ്പ് ചങ്ങലകളാല്‍ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കില്‍ അസ്ഥികൂടവും ചാര്‍ത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തില്‍ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാര്‍ത്തിയ ബൈക്കിനൊപ്പം കാറുകള്‍ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികള്‍ വിലമതിക്കുന്ന കാറുകള്‍ക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങള്‍ മുടക്കി.

തൃശൂര്‍, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങള്‍ ഉള്ളത്. കൊലക്കേസില്‍ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകള്‍ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

Top