വെള്ളിത്തിര നമുക്ക് എല്ലാവര്‍ക്കും ഉള്ളത്; അഭിനയിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് അവസരവുമായി നിവിന്‍

അഭിനയം എല്ലാവരുടെയും സ്വപ്നമാണ്. അത് സാക്ഷാല്‍കരിക്കാന്‍ പല വാതിലുകള്‍ മുട്ടി മടുത്തവര്‍ നിരവധിയാണ്.

എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഓഫറുമായി വന്നിരിക്കുന്നത് പ്രിയതാരം നിവിന്‍ പോളിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പുതിയ സിനിമയിലേക്ക് അഭിനയിക്കാന്‍ പതിനേഴ് വയസിനും ഇരുപത്തി രണ്ട് വയസമുള്ള ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ വേണമെന്ന ആവശ്യവുമായി നടന്‍ നിവിന്‍ പോളി രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ വീഡിയയോയിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്. ‘ ഞാനും നിങ്ങളിലൊരാളാണ്. സ്വപ്‌നങ്ങളുള്ള അത് സത്യമാവാന്‍ എപ്പോഴും ശ്രമിക്കുന്ന ഒരാള്‍.

ഈ വലിയ ലോകത്ത് എന്റെ ശബ്ദം നിങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിന് കാരണം സിനിമ തന്നെയാണ്. ഇന്ന് ആഗസ്റ്റ് പതിനേഴ്. നമ്മള്‍ മലയാളികള്‍ക്ക് ഒരു പുതിയ വര്‍ഷം തുടങ്ങുകയാണ്.

ഞാന്‍ ഇഷ്ടപ്പെടുന്നവരുടെ ഒരു കൊച്ചു സിനിമയില്‍ അതില്‍ അഭിനയിക്കേണ്ടത് നിങ്ങളാണ്.

അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിയാവുന്നവരാണ്. നന്നായി പെര്‍ഫോമന്‍സ് ചെയ്യുന്ന പതിനേഴ് വയസിനും ഇരുപത്തി രണ്ട് വയസിനും ഇടയിലുള്ള ഒരു കൂട്ടുകാരനെയോ കൂട്ടുകാരിയെയോ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവരുടെ പെര്‍ഫോമന്‍സ് വീഡിയോ നിങ്ങളുടെ ഫോണില്‍ ഷൂട്ട് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചു തരിക.

9946258887. വെള്ളിത്തിര നമുക്ക് എല്ലാവര്‍ക്കും ഉള്ളതാണെന്നും പറഞ്ഞാണ് നിവിന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

നിവിന്‍ പറഞ്ഞിരിക്കുന്നത് ഏത് സിനിമയെ കുറിച്ചുള്ളതാണെന്നുള്ള കാര്യം ഇനിയും വ്യക്തമായിട്ടില്ല.

Top