സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല !ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കിയിട്ടില്ല !അപകീര്‍ത്തി കേസിന് പോയാൽ തിരിച്ചടിയെന്ന് ഷാഫിക്ക് ഭയം ?

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല ഷാഫി പറമ്പിലിനെതിരെ അധിക്ഷേപപരമായ പരാമർശങ്ങക്ക് എതിരെ കേസ് നിലനിൽക്കില്ല .പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം നടത്തി, സംഭവത്തിൽ നേരിട്ടുള്ള കുറ്റമെടുക്കാനാവില്ലെന്ന് കണ്ടെത്തി. എഎൻഎസ് 356 പ്രകാരം, അപകീർത്തി സംബന്ധിച്ച കേസുകൾ നേരിട്ട് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പരാതിക്കാരൻ നേരിട്ട് ആക്രമിക്കപ്പെട്ടയാൾ അല്ലാത്തതിനാൽ നടപടികൾക്ക് നിയമപരമായ പ്രതിബന്ധങ്ങൾ ഉണ്ടെന്ന് പൊലീസ് വിശദീകരിച്ചു.അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. മറ്റൊരാള്‍ പരാതിക്കാരനായ സാഹചര്യത്തിലാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ നിലപാട് പാലക്കാട് എഎസ്പിക്ക് നോർത്ത് സിഐക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിൽ കേസെടുക്കാൻ കഴിയാത്തതിന്റെ നിയമപരമായ കാരണങ്ങൾ വിശദമായി ചൂണ്ടിക്കാട്ടിയാണ്. ഈ വിവാദം രാഷ്ട്രീയ മുറികളിൽ ചർച്ചയാകുന്നുണ്ടെങ്കിലും, നിയമപരമായി കേസെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇത് തുടരുന്നത്. വിവാദം സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

Top