ആൾക്കൂട്ടത്തിൽ തനിയെ ജനപ്രിയൻ

അന്‍പതിലധികം നാളുകള്‍ നീണ്ട ജയില്‍വാസത്തിന് ഒടുവിലാണ് അങ്കമാലി കോടതിയുടെ ദയവില്‍ ദിലീപിന് വെളിച്ചം കാണാന്‍ യോഗം ഉണ്ടായത്. അതും രണ്ട് മണിക്കൂര്‍ മാത്രം. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്കായി ദിലീപ് എത്തുമ്പോള്‍ പലതും പത്മസരോവരത്തിലും ചുററിലുമായി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. സിനിമാ പ്രവര്‍ത്തകര്‍ ഒഴുകിയെത്തുമെന്നും ആരാധകര്‍ പൊട്ടിത്തെറിക്കുമെന്നും കരുതപ്പെട്ടിരുന്നു. പക്ഷേ നടന്നത് ഇതൊന്നുമല്ല. ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്കായി ആലുവയിലെ വീടായ പത്മസരോവരത്തില്‍ എത്തുമ്പോള്‍ ഫാന്‍സുകാരുടെ വലിയ ഒരു ഒഴുക്ക് തന്നെയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഫാന്‍സ് അംഗങ്ങള്‍ ദിലീപിന് അനുകൂലമായി പ്രകടനം നടത്താന്‍ സാധ്യതയുണ്ട് എന്ന് പോലീസിന് രഹസ്യവിവരവും ലഭിച്ചു. ഇത് പ്രകാരം കനത്ത സുരക്ഷയാണ് ദിലീപിന് ഒരുക്കിയിരുന്നത്. എന്നാല്‍ ആലുവ ജയിലില്‍ നിന്നും വീട് വരെയുള്ള ദിലീപിന്റെ യാത്രാവഴിയിലൊന്നും ഫാന്‍സുകാരുടെ പ്രകടനമോ സാന്നിധ്യമോ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ വീടിന് പുറത്ത് നാട്ടുകാരുടെ വലിയ സംഘം എത്തിയിരുന്നുവെങ്കിലും തികച്ചും സമാധാനപരമായിരുന്നു കാര്യങ്ങള്‍. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ ആളുകളഉടെ കൂക്കുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരോ സുഹൃത്തുക്കളോ പത്മസരോവരത്തില്‍ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ബന്ധുക്കളും സുരക്ഷയ്ക്കായി എത്തിയ പോലീസും മാത്രമാണ് പത്മസരോവരത്തിലുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top