പ്രവാസി ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഭാര്യയും മക്കളും കാമുകനൊപ്പം പോയി; മക്കളെ തിരികെ വേണമെന്നാവശ്യപ്പെട്ട് പിതാവിന്റെ പരാതി

റാഞ്ചി : പ്രവാസികളുടെ ഭാര്യമാർ ചതിക്കുന്ന സ്ഥിരം വാർത്തകൾക്കിടയിൽ വീണ്ടും വ്യത്യസ്തമായ ഒരു വാർത്തകൂടി . ഭര്‍ത്താവിനൊപ്പം ഏഴുവര്‍ഷം മുന്‍പു ഗള്‍ഫില്‍നിന്നു നാട്ടിലേക്കു മടങ്ങുമ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കാണാതായ യുവതിയെയും രണ്ടു മക്കളെയും കാമുകനൊപ്പം ജംഷഡ്പുരില്‍ കണ്ടെത്തിയതോടെ മക്കളെ തനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കി.ഒമാനിലെ സലാലയില്‍ മള്‍ട്ടി നാഷനല്‍ കമ്പനി ജീവനക്കാരനും ധന്‍ബാദ് സ്വദേശിയുമായ ബിനോദ് കുമാറിന്റെ ഭാര്യ പ്രിയാറാണിയെയും പത്തുവയസ്സായ ഇരട്ട ആണ്‍കുട്ടികളെയുമാണു ജംഷഡ്പുരിലെ മങ്കോയില്‍ കാമുകനൊപ്പം കഴിഞ്ഞദിവസം കണ്ടെത്തിയത്. ഭാര്യ പ്രിയ റാണി, തന്റെ മുസ്‌ലിം സുഹൃത്തായ സാദിഖിനൊപ്പമാണ് ജീവിക്കുന്നതും അവരെയും കുട്ടികളെയും മതം മാറ്റാനാണ് നീക്കമെന്നും ബിനോദ് കുമാര്‍ ആരോപിച്ചു.

താനിപ്പോള്‍ നാട്ടിലെത്തിയത് മക്കളെ കൊണ്ടു പോകാനാണ്. പ്രിയ (ഭാര്യ) മുതിര്‍ന്ന സ്ത്രീയാണ്, അവള്‍ക്ക് തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുക്കാം. രണ്ടു കുട്ടികളുടെയും പിതാവ് എന്ന നിലയില്‍ അവരെ കൊണ്ടു പോകാന്‍ എനിക്ക് അവകാശമുണ്ട്. പ്രിയ, സാദിഖിനൊപ്പം ജീവിക്കുന്നത് എന്നില്‍ നിന്നും വിവാഹമോചനം നേടാതെയാണെന്നും ബിനോദ് കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, ഭര്‍ത്താവായിരുന്ന ബിനോദ് കുമാര്‍ മസ്‌ക്കറ്റില്‍ വച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് ഭാര്യ പ്രിയ ആരോപിച്ചു ഇക്കാരണത്താലാണ് താന്‍ അദ്ദേഹത്തില്‍ നിന്നും മാറി താമസിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.2005ല്‍ ആണ് ബിനോദ് കുമാറും പ്രിയയും വിവാഹിതരായത്. 2007ല്‍ ജോലി കിട്ടി അദ്ദേഹം ഒമാനിലേക്ക് പോയി. 2007, 2009 വര്‍ഷങ്ങളിലായി രണ്ടു തവണ പ്രിയയും ഒമാനില്‍ പോയി.എന്നാല്‍ പിന്നീട് 2010 മുതല്‍ സാദിഖുമായി പ്രിയ നിരന്തര ബന്ധം തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെയില്‍ ഒരിക്കല്‍ ഒമാനില്‍ വച്ച് പ്രിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫോണില്‍ വന്ന സാദിഖിന്റെ സന്ദേശം ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രിയയും സാദിഖും ബിഹാറിലെ നളന്ദ സ്വദേശികള്‍ ആണ്. സംഭവത്തിനുശേഷം യുവതിയുടെ വീട്ടുകാര്‍ ആരും ഇവരെ അന്വേഷിച്ച് ജംഷദ്പൂരില്‍ വന്നിട്ടില്ല. ഇരുവരും ബാല്യകാലം മുതലുള്ള സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് യുവതി ബിനോദ് കുമാറിനെ വിവാഹം കഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Top