അമേരിക്കയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനു ജിഎസ്വി 2.4 ബില്യൺ ഡോളർ മുടക്കും

പി.പി ചെറിയാൻ
ജോർജിയ: അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിൽ ആധുനിക രീതിയിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയങ്ങൾ നിർമിക്കുന്നതിനു സ്‌പോട്‌സ് ഡെവലപ്‌മെന്റ് കമ്പനിയായ ഗ്ലോബൽ സ്‌പോട്‌സ് വെഞ്ചേഴ്‌സ് 2.4 ബില്യൺ ഡോളർ മുടക്കും.
ജനുവരി 30 നു കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പുള്ളത്. അമേരിക്കൻ ക്രിക്കറ്റ് അസോസിയേഷനുമായി ജിഎസ് വി 20 – 20 ക്കുവേണ്ടി 70 മില്യൺ ഡോളറിന്റെ ഒരു കരാറിൽ ഒപ്പു വച്ചിട്ടുണ്ടെന്നു കമ്പനി വ്യക്താവ് പറഞ്ഞു.
ലോകോത്തര നിലവാരത്തിലേയ്ക്കു അമേരിക്കൻ ക്രിക്കറ്റിനെ ഉയർത്തുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. 2024 ൽ ലോക ട്വന്റി ട്വന്റി മത്സരങ്ങൾ അമേരിക്കയിൽ വച്ചു നടത്തുന്നതിനു ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആലോചിച്ചു വരുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്ക് ന്യൂജേഴ്‌സി വാഷിങ്ടൺ ഡിസി, ജോർജിയ ഫ്‌ളോറിഡ, ടെക്‌സസ്, ഇല്ലിനോയ്‌സ്, കാലിഫോർണിയ തുടങ്ങിയ സംസ്ഥാന നിയമസഭാംഗങ്ങളുമായി സ്‌റ്റേഡിയം നിർമിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും പറയുന്നു. വിവിധ മേഖലകളിൽ 17,800 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥാന ഭരണാധികാരികളിൽ നിന്നും അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്ലോബൽ സ്‌പോട്‌സ് വെഞ്ച്വേഴ്‌സ് ഇന്ത്യൻ അമേരിക്കൻ ചെയർമാൻ ജഗദീഷ് പാണ്ഡേ അറിയിച്ചു
Top