110മത് സാഹിത്യ സല്ലാപത്തിൽ ‘പ്രൊഫ. എം. ടി. ആൻറണി’ അനുസ്മരണം ശനിയാഴ്ച

ജയിൻ മുണ്ടയ്ക്കൽ

ഡാലസ്: ജനുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പത്താമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം. ടി. ആൻറണി അനുസ്മരണം’ ആയിട്ടായിരിക്കും നടത്തുക. ആദ്യകാല അമേരിക്കൻ മലയാളിയും ന്യൂയോർക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു കഴിഞ്ഞ വർഷം അന്തരിച്ച പ്രൊഫ. എം. ടി. ആൻറണി.
‘ആൻറണിച്ചേട്ടൻ’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പ്രൊഫ. എം. ടി. ആൻറണി അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൻറെ സജീവ പങ്കാളിയായിരുന്നു. വിദ്യാഭ്യാസ വിപ്ലവ നായകൻ ജോസഫ് മുണ്ടശ്ശേരിയുടെ ശിഷ്യനും കടുത്ത ആരാധകനും മുണ്ടശ്ശേരിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കിയിരുന്ന ആളുമായിരുന്നു ആൻറണിച്ചേട്ടൻ. 2016 ജനുവരി 29നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. ‘അമ്മിണി’, ‘ഡോ. ഘോഷ്’ എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളിൽ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിൻറേത്. അന്തരിച്ച പ്രൊഫ. എം. ടി. ആൻറണിയുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരിക്കും ഈ അനുസ്മരണം നടത്തുന്നത്. അദ്ദേഹവുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ അനുസ്മരണയോഗത്തിൽ പങ്കെടുക്കുവാനും ഓർമ്മകൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2016 ഡിസംബർ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയൊമ്പതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘തിരഞ്ഞെടുപ്പിന് ശേഷം’ എന്ന പേരിലായിരുന്നു. അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പിലെ കാണാ കാഴ്ചകളും തിരഞ്ഞെടുപ്പ് തൊട്ടറിഞ്ഞവരുടെ വിശകലനങ്ങളും ചർച്ചകളും ഈ സല്ലാപത്തിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. മതവും ഭാഷയും സംസ്‌കാരവും രാഷ്ട്രീയത്തിൽ ഇടപെടുന്നതിൻറെ അനന്തരഫലങ്ങൾ പ്രത്യേകമായി പരിശോധിക്കുകയും അതിനെക്കുറിച്ച് ഗൌരവമേറിയ ചർച്ചകൾ നടത്തുകയുമുണ്ടായി.

സി. ആൻഡ്രൂസ്, ഡോ: എൻ. പി. ഷീല, സിറിയക്ക് ചാഴികാട്ട്, മാത്യു നെല്ലിക്കുന്ന്, മനോഹർ തോമസ്, രാജു തോമസ്, അലക്‌സ് മേപ്പിൾട്ടൺ, അലക്‌സാണ്ടർ, വർഗീസ് സ്‌കറിയ, ജോൺ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോർജ്ജ്, വർഗീസ് എബ്രഹാം, പി. ടി. പൗലോസ്, പി. പി. ചെറിയാൻ, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

18572320476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269

അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം

എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതൽ 12:00 മണി വരെ (EST)

വിളിക്കേണ്ട നമ്പർ: 18572320476 കോഡ് 365923

വിശദ വിവരങ്ങൾക്ക് വിളിക്കുക : 18133893395 or 14696203269

email: [email protected] or [email protected]

Top