17000 ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയറിയിച്ച കമല

പി.പി ചെറിയാൻ

വാഷിങ്ടൺ: 2012 ൽ ഒബാമ ഭരണകൂടം കൊണ്ടു വന്ന ഡിഫർഡ് അക്ഷൻ ഫോർ ചൈൽഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിൽ നിയമപരമായി തുടരുന്നതിൽ അർഹത ലഭിച്ച 17000 ഇന്ത്യൻ വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചു ആശങ്കയുള്ളതായി കാലിഫോർണിയയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kamala-harris

പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഹോംലാൻഡ് സെക്യൂരിറ്റി തലവനായി നിയമിച്ച റിട്ടയേർഡ് ജനറൽ കോൺ കെല്ലി സെനറ്റ് കമ്മിറ്റിക്കു മുന്നിൽ ഹാജരായപ്പോഴാണ് സെനറ്റിൽ നവാഗതയായ കമല ഹാരിസ് തന്റെ ഉത്കണ്ഠ അറിയിച്ചത്. ഒബാമ കണ്ടു വന്ന നിയമം റദ്ദാക്കണമെന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം അതേപടി നടപ്പാക്കുമോ എന്ന ചോദ്യത്തിനു അത്രയും മുന്തിയ പരിഗണന ഇതിനു നൽകുന്നില്ല എന്നാണ് കെല്ലി പ്രതികരിച്ചത്.
800000 അമ്# ഡോക്യുമെന്റിഡ് കുട്ടികളാണ് നിയമവിരുദ്ധമായി കുടിയേറി മാതാപിതാക്കളോടൊപ്പം ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്.

johnkelly-1250x650ഇവർ ഇവിടെ വിദ്യാഭ്യാസം നടത്തുകയും വിവിധ ഉയർന്ന തസ്തികയിൽ ഉൾപ്പെടെ തൊഴിലെടുക്കുന്നവരുമാണ്. ഇന്ത്യയിൽ നിന്നുള്ള 17,000 വിദ്യാർഥികളിൽ 3608 പേർ മാത്രമേ സിഎസിഎ നിയമത്തിന്റെ ആനുകൂല്യം വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുള്ളൂ എന്നും കമലഹാരിസ് വെളിപ്പെടുത്തി.
80,000 കുട്ടികൾ ഉൾപ്പെടെ 11 മില്യനാണ് അമേരിക്കയിലേയ്ക്കു ആവശ്യമായ യാത്ര രേഖകളില്ലാതെ കുടിയേറിയിരിക്കുന്നത്. ഇവരിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തുന്നതെ പുറത്താക്കുമെന്നാണ് ട്രമ്പ് വ്യക്തമാക്കിയിട്ടുള്ളത്.

Top