ഒരാഴ്ചയ്ക്കിടയിൽ പിടികൂടിയത് 600 അനധികൃത കുടിയേറ്റക്കാരെ

പി.പി ചെറിയാൻ
വാഷിങ്ടൺ: ഒരാഴ്ചയ്ക്കുള്ളിൽ ഫെഡറൽ ഇമ്മിഗ്രേഷൻ അധികൃതർ പതിനൊന്നു സംസ്ഥാനങ്ങളിൽ നിന്നും 600 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ലോ എൻഫോഴ്‌സ്‌മെന്റ് അധികൃതർ വെളിപ്പെടുത്തി. ന്യൂയോർക്ക് സിറ്റിയിൽ നിന്നും 40 പേരെയാണ് പിടികൂടിയത്.
അനധികൃത കുടിയേറ്റക്കാരിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരികിക്കുന്നവരെ നാടുകടത്തുന്നതിനാണോ അറസ്റ്റ് ചെയ്തതെന്നു വെളിപ്പെടുത്താനാകില്ലെന്ന് ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരിൽ ഗ്യാങ് മെമ്പോഴ്‌സ് മയക്കുമരുന്നു കച്ചവടക്കാർ എന്നിവരെ തിരഞ്ഞു പിടിച്ചു തിരിച്ചയക്കണമെന്ന തിരഞ്ഞെടുപ്പിനു മുൻപു നൽകിയ വാഗ്ദാനം നിറവേറ്റുമെന്നു ട്രമ്പ് രാവിലെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
ഒബാമ ഭരണകൂടം 2012 ലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ (409,849) തിരിച്ചയച്ചത്. ജനുവരി 25 നു ഒപ്പു വച്ച എക്‌സിക്യുട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇമ്മിഗ്രേഷൻ ഫോഴ്‌സിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുമെന്നു ട്രമ്പിന്റെ അസി.പ്രസ് സെക്രട്ടറി ഗില്ലിയൻ പറഞ്ഞു.
Top