ഏഴു ഭൂഖണ്ഡങ്ങളിൽ ഏഴു ദിവസത്തിനുള്ളിൽ ഏഴു മാരത്തോണിൽ പങ്കെടുത്ത് ഡോക്ടർ രാജ് പട്ടേലിനു റിക്കാർഡ്

പി.പി ചെറിയാൻ
തുൾസ് (ഒക്കലഹോമ): ഏഴു ദിവസങ്ങൾക്കുള്ളിൽ ഏഴു വൻകരകളിൽ ഓടിയെത്തി ഏഴു ലോക മാരത്തോണുകളിൽ പങ്കെടുത്ത് ഇന്ത്യൻ വംശജനായ ദന്ത ഡോക്ടർ രാജ് പട്ടേൽ (50)റിക്കാർഡ് ഇട്ടു.
raj-pat
raj-patel
എലൈറ്റ് ക്ലബ് ഓഫ് അത്‌ലറ്റിക്‌സിൽ അംഗമായ ഡോ.രാജ് ജനുവരി 23 നു അന്റാർട്ടിക്കയിലാണ് ആദ്യ മാരത്തോണിൽ പങ്കെടുത്തത്. അടുത്ത ആറു ദിവസങ്ങൾ ചിലി, ഫ്‌ളോറിഡ, സ്‌പെയിൻ, മൊറോക്കോ, ദുബായ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പറന്നെത്തിയാണ് അവിടെ സംഘടിപ്പിക്കപ്പെട്ട വേൾഡ് മാരത്തോണിൽ പങ്കെടുത്തു.
44 വയസുവരെ ഒരു മത്സരത്തിലും പങ്കെടുക്കാത്ത ഡോ.ദവു 2011 ലാണ് ആദ്യമായി മാരത്തോണിൽ പങ്കെടുത്തത്. തുടർന്നു ഒരാഴ്ചയ്ക്കുള്ളിൽ ഏഴു ഉൾപ്പെടെ 92 മാരത്തോണുകളിലാണ് പങ്കെടുത്തിട്ടുള്ളത്.
rajമത്സരം പൂർത്തിയാക്കിയ 31 പേരിൽ എട്ടാം സ്ഥാനത്തെത്തിയാണ് ജീവിതത്തിലെ ഏറ്റവും മികച്ച വിജയമെന്നു ഡോക്ടർ പറഞ്ഞു. സിഡ്‌നിയിൽ നടന്ന മത്സരത്തിനു ഭാര്യ കൽപന, മകൻ സയൺ (16) ചർച്ച് അംഗങ്ങൾ എന്നിവർ എത്തിയിരുന്നതായി ഡോക്ടർ പറഞ്ഞു. 50,000 ഡോളറാണ് ഡോക്ടർ യാത്രക്കു വേണ്ടി ചിലവഴിച്ചത്. 1980 ലാണ് പട്ടേൽ മാതാപിതാക്കളോടൊപ്പം ഒക്കലഹോമയിൽ എത്തിയത്.
Top