പി.പി ചെറിയാൻ
സിയാറ്റിനിൽ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ആന്റി അബോർഷൻ നയങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.
പ്ലാൻഡ് പാരന്റ് ഹുഡിനു നൽകി വരുന്ന ഫെഡറൽ സാമ്പത്തിക സഹായം നിർത്തൽ ചെയ്യണമെന്നു ഫെബ്രുവരി 11 നു സംഘടിപ്പിക്കപ്പെട്ട റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. നാൽപ്പത്തിയഞ്ചു സംസ്ഥാനങ്ങളിൽ നൂറുകണക്കിനു ആളുകളാണ് പ്രൊട്ടസ്റ്റ് പി.പി എന്ന നാഷണൽ സംയുക്ത സംഘടന നേതൃത്വം നൽകിയ റാലിയിൽ പിങ്ക് വർണ്ണത്തിലുള്ള തൊപ്പികൾ ധരിച്ചു പ്ലാക്കാർഡുകൾ ഉയർത്തിയും അണിനിരന്നത്.
2014 ൽ മാത്രം 324,000 ഗർഭഛിദ്രം നടത്തിയതായി പ്ലാൻഡ് പാരന്റ് ഹുഡ് അധികൃതർ പറഞ്ഞു. ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡാള്ളസ് പ്ലാനോയിലെ ക്ലിനിക്കിനു മുൻപു ശനിയാഴ്ച റാലി സംഘടിപ്പിക്കപ്പെട്ടു. അബോർഷൻ കിൽഡ് ചിൽഡ്രൻ, പ്രേ ടു എൻഡ് അബോർഷൻ തുടങ്ങിയ പ്ലാക്കാർഡുകൾ ഉയർത്തിയിരുന്നു.
ഇതിനിടെ ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ പല സ്ഥലങ്ങളിലും പ്രകടനം നടത്തിയിരുന്നുവെങ്കിലും അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. റിപബ്ലിക്കൻ പാർട്ടി അധികാരത്തിലെത്തിയതോടെ ഗർഭഛിദ്രത്തിനെതിരായ നീക്കങ്ങൾ ശക്തി പ്രാപിച്ചിട്ടുണ്ട്.