സ്വന്തം ലേഖകൻ
ഡബ്ലിൻ:വ്യോമമേഖലയ്ക്ക് മതിയായ ടാക്‌സ് ലഭിക്കുന്നില്ല എന്ന കാരണത്താൽ എയർ ട്രാവൽ ടാക്‌സ് പുനഃസ്ഥാപിക്കണമെന്ന് ധനമന്ത്രി മൈക്കൽ നൂനൻ.ധനമന്ത്രിയുടെ നിർദേശത്തെ അംഗീകരിക്കുകയാണെങ്കിൽ ഏതാനം മാസങ്ങൾക്കകം അയർലണ്ടിലൂടെ വിമാനയാത്ര ചെയ്യുന്ന ഓരോ യാത്രികനും ടാക്‌സ് അടയ്‌ക്കേണ്ടി വരും
ഗതാഗതമന്ത്രി ഷെയ്ൻ റോസ് മന്ത്രിസഭയിൽ കൊണ്ടുവന്ന നാഷണൽ സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് ഫോറം റിപ്പോർട്ടിനോട് പ്രതികരിക്കവെയാണ് നൂനാൻ ഇക്കാര്യം പറഞ്ഞത്. 2014ൽ 3 യൂറോയിൽ നിന്നും 0 യൂറോ ആക്കി കുറച്ച ലെവി, ഔദ്യോഗികമായി വേണ്ടെന്നു വയ്ക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതിനെ ശക്തമായി എതിർത്ത നൂനൻ ട്രാവൽ ടാക്‌സ് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതുവഴി വ്യോമമേഖലയിലെ റവന്യൂ വർദ്ധിപ്പിക്കാമെന്നാണ് നൂനന്റെ പക്ഷം.
കൊമേഷ്യൽ എയർലൈനുകൾ എക്‌സൈസ് ഡ്യൂട്ടി, ടിക്കറ്റുകളിൽ വാറ്റ് എന്നിവയിൽ ഇളവ് നേടുന്നുണ്ടെന്നും നൂനാൻ പറഞ്ഞു. ഇത് മേഖലയിൽ ‘അണ്ടർ ടാക്‌സേഷന്’ കാരണമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2009ലാണ് ആദ്യമായി ഏവിയേഷൻ ടാക്‌സ് ഏർപ്പെടുത്തുന്നത്. എന്നാൽ എയർലൈൻ കമ്പനികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ധനമന്ത്രി നൂനാൻ 2014ൽ ടാക്‌സ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.