അജയ് ഇല്ലിച്ചിറക്ക് യാത്രയയപ്പ്

സുധീഷ് തൃപ്രയാർ

ദമ്മാം ; നവോദയ സാംസ്‌കാരിക വേദി ടൌൺ നവോദയ ഏരിയ എക്‌സിക്യുട്ടീവ് അംഗവും പോർട്ട് മേഖല സെക്രട്ടറിയുമായി കഴിഞ്ഞ 14 വർഷമായ ദമ്മാമിലെ കെ.ടി.പി. കമ്പനിയിലെയും ദമ്മാമിലെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രവാസജീവിതം അവസാനിപ്പിച്ച് 2017 ജനുവരി 6 നു നാട്ടിലേക്ക് പോകുന്ന അജയൻ ഇല്ലിച്ചിറക്ക് നവോദയ ഹൃദയമായ യാത്രയപ്പാണ് ദമ്മാമിൽ നൽകിയത്. ഏരിയ പ്രസിഡന്റ് ഉണ്ണി ഏങ്ങണ്ടിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കമ്മറ്റിയുടെ ഉപഹാരം നവോദയ കേന്ദ്രകമ്മറ്റി ട്രഷറർ സുധീഷ് തൃപ്രയാർ കൈമാറി.
തുടർന്ന് നവോദയ കേന്ദ്രകമ്മറ്റി ആക്ടിംഗ് സെക്രെട്ടറി സൈനുദ്ധീൻ കൊടുങ്ങല്ലൂർ, കേന്ദ്രകമ്മറ്റി അംഗങ്ങളായ വിജയൻ ചെറായി, നൗഫൽ വെളിയംകോട്, ബാബു.കെ.പി, ഹരി തോപ്പിൽ, ഷെരീഫ് തോട്ടട, ശ്രീകുമാർ വള്ളികുന്നം, മനോജ് കൊടുങ്ങല്ലൂർ, വിപിൻ മറ്റ് ഏരിയ മേഖല യുണിറ്റ് നേതാക്കളും ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ ഇങ്ങിനെ സംസാരിച്ചു പ്രവാസ ജീവിതത്തിന് സൗദി അറേബ്യയിൽ തുടക്കം കുറിക്കുമ്പോൾ ഈ നാട് എന്റെ ജീവിതത്തിൽ ഇത്രയും സ്വാധീനം ചെലുത്തുമെന്ന് കരുതിയിരുന്നില്ല. എന്റെ ചിന്തകളെയും ജീവിത വീക്ഷണങ്ങളെയും ചിട്ടപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് ഈ നാട്ടിലെ സാമൂഹിക സാംസ്‌ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നവോദയ സാംസ്‌ക്കാരിക വേദി എന്ന മലയാളീ സംഘടനയാണ്. ലോകത്ത് ഏറ്റവും കൂടുതൽ മലയാളികൾ അംഗങ്ങളായിട്ടുള്ള പ്രവാസി സംഘടനയിലെ ഒരു കണ്ണിയാകുവാൻ കഴിഞ്ഞതിൽ തിരിഞ്ഞു നോക്കുമ്പോൾ വളരെ അഭിമാനം തോന്നുകയാണ്. വൈവിധ്യമാർന്ന എത്രയെത്രെ പ്രവർത്തനങ്ങൾ, എത്രയെത്ര കഌസ്സുകൾ, എത്രയെത്ര സംവാദങ്ങൾ, കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ നല്ല ഇടപെടൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഇനി അങ്ങനെയാകുവാൻ കഴിയുമോ എന്നറിയില്ല. ഈ സമയത്ത് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഓരോ വ്യക്തികളെയും നന്ദിപൂർവം സ്മരിച്ചു കൊണ്ടാണ് യാത്രയപ്പിനുള്ള നന്ദി രേഖപെടുത്തിയത് ഏരിയ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചടങ്ങിനു ഏരിയ ട്രഷറർ ചാട്രൻ വാണിയമ്പലം നന്ദി രേഖപെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top