അമേരിക്കയിൽ ഇനി ജോലി ലഭിക്കാൻ ഇന്ത്യക്കാർ വിയർക്കും: എച്ച് വൺ ബി വിസയ്ക്കു കുറഞ്ഞ വേതനം നടപ്പാക്കുന്നു

പി.പി ചെറിയാൻ

വാഷിങ്ടൺ: എച്ച് വൺ ബി വിസയിൽ ഇന്ത്യയിൽ നിന്നും ഇതരരാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കു കുറഞ്ഞ വാർഷക ശമ്പളം 100,000 ഡോളറാക്കി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്ന ബിൽ കോൺഗ്രസിൽ അവതരിപ്പിക്കും.
കാലിഫോർണിയയിൽ നിന്നുള്ള റിപബ്ലിക്കൻ അംഗങ്ങളായ ഡാരൽ ഇസ, സ്‌കോട്ട് പീറ്റേഴ്‌സ് എന്നിവരാണ് ജനുവരി നാലിനു കോൺഗ്രസിൽ വീണ്ടും ബിൽ അവതരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

hi222

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഹൈകെക് ജോലികൾക്കായി അമേരിക്കയിൽ എത്തുന്ന സ്‌ക്കിൽഡ് വർക്കഴ്‌സിനെ സംരക്ഷിക്കുക എന്ന ഉദ്യേശ്യം കൂടി ഈ ബില്ലിനു പിന്നിലുണ്ടെന്നു അവതാരകർ അവകാശപ്പെട്ടു. ബിരുദാനന്തര ബിരുദം വേണമെന്ന നിബന്ധനയും ഒഴിവാക്കും.

congressman
സിഡ്‌നി എഡിസൺ തുടങ്ങിയ വൻ കമ്പനികൾ വിദേശ ജോലിക്കാരെ എബ്യൂസ് ചെയ്യുന്നതു തടയുന്നതിനും ഈ ബിൽ ഉപകരിക്കുമെന്നും ഇവർ പറയുന്നു. അമേരിക്കയുടെ സാങ്കേതിക വ്യവസായിക രംഗത്തെ ത്വരിത ഗതിയിലുള്ള വളർച്ചയ്ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടാലന്റഡായ ഉദ്യോഗാർത്ഥികളെ അമേരിക്കയിലെത്തിക്കുന്നതിനുള്ള നടപടികൾ തുടർന്നും സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ട്രമ്പ് അധികാരം ഏറ്റെടുക്കുന്ന ദിവസം ഇമ്മിഗ്രേഷൻ ഫോം ലക്ഷ്യമാക്കി അഞ്ചു എക്‌സിക്യുട്ടീവ് ആക്ഷൻ എടുക്കണമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Top