പി.പി ചെറിയാൻ
കാലിഫോർണിയ: മാർച്ച് ഏഴിനു കാലിഫോർണിയായിലെ സൺസൺ സിറ്റിയിലെ വീടിനോടു ചേർന്നുള്ള ഗാരേജിൽ മരുമകളെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊന്ന അമർജിത് സിങ് (63) എന്ന ഇന്ത്യൻ വംശജനെ മാർച്ച് എട്ടിനു പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി പിന്നീട് കുറ്റം ഏറ്റുപറഞ്ഞതിനെ തുടർന്നു സോളാനോ കൗണ്ടി ജയിലിൽ അടച്ചു. ഷമിന ബിബി എന്ന 29 കാരിയാണ് കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റക്ഷതമായിരുന്നു മരണകാരണം. പിതാവ് എന്ന നിലയിലുള്ള ബഹുമാനം മരുമകൾ നൽകിയില്ല എന്നതാണ് പ്രതിയെ പ്രകോപിപ്പിക്കുന്നതിനു ഇടയാക്കിയതെന്നു സുവിസൺ സിറ്റി പൊലീസ് ചീഫ് ടീം മറ്റോസ് പറഞ്ഞു.

മരുമകളും മകനും രണ്ടു വയസുള്ള കുട്ടിയും പ്രതിയും ഭാര്യയും ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഫെയർ ഫിൽഡിലെ ഗുരുനാനാക് ടെമ്പിളിലെ സ്ഥിരം അംഗമായ അമർജിത് സിഗിനെക്കുറിച്ചു എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. ഷമിന ബിബിയുടെ മരണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളുടെയും അതീവ ദുഖത്തിലായി.

മരുമകൾ അപമര്യാദനായി പെരുമാറിയെന്നും ഗാരേജിലിരുന്ന ബൈക്കിനു മുകളിലേയ്ക്കു തള്ളിയിട്ടുവെന്നും അമർജിത് സിങ് പൊലീസിനോടു പറഞ്ഞു. എന്നാൽ, ഷമീന ബിബിയെക്കുറിച്ചു ഫാമിലി സുഹൃത്ത് സെൻജോത് സിങ് പറഞ്ഞത് അവർ സൗമ്യസ്വാഭാവക്കാരിയിയിരുന്നു എന്നാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.