അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ്

പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ് ഉണ്ടായതായി ഫോർബ്‌സ് പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 2015 ലേതിനേക്കാൾ 26 ശതമാനം വർധനവാണ് ഇത്തവണ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നു സർക്കാർ റിക്കാർഡുകളിൽ നിന്നും വ്യക്തമാക്കുന്നു.
2011 ൽ ആയിരത്തിൽ കുറവാണ് ഓരോ വർഷവും പൗരത്വം ഉപേ7ിച്ചിരുന്നതെന്നതിനാൽ പുതിയ രേഖകൾ അനുസരിച്ചു 5411 ൽ എത്തി നിൽക്കുന്നതായിരുന്നു ഇന്റേർണൽ റവന്യു സർവീസ് നൽകുന്ന വിവരം. എന്തുകൊണ്ടാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നതെന്നു രേഖകളിൽ നിന്നും വ്യക്തമല്ലതാനും. പണമാണ് മുഖ്യഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദേശങ്ങളിൽ താമസിച്ചു ജോലി ചെയ്യുന്ന അമേരിക്കൻ പൗരൻമാർ ഇവിടെ നികുതി നൽകണമെന്നതും പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള മറ്റൊരു കാരണമാണ് ലോകത്തിലെ ചുരുക്കം ചില രാഷ്ട്രങ്ങളിൽ മാത്രമാണ് ഇത്തരം വ്യവസ്ഥിതികൾ നിലനിൽക്കുന്നത്.
ട്രമ്പ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്കൻ പൗരൻമാരുടെ പ്രശ്‌നങ്ങളിൽ പ്രകടിപ്പിക്കുന്ന താല്പര്യം അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാച്വറലൈസേഷൻ മൂലമോ ജന്മം കൊണ്ടോ ലഭിക്കുന്ന അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുണമെങ്കിൽ വേണ്ടിവരുന്ന ചിലവും കാലദൈർഘ്യവും വളരെ കൂടുതലാണ്.
Top