ബഫല്ലോയിൽ നിന്നുള്ള അമേരിക്കൻ പൗരൻസൊമാലിയ പ്രസിഡന്റ്

പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: മുഹമ്മദ് അബ്ദുൾ മുഹമ്മദ് സൊമാലിയൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നു ദശാബ്ദങ്ങൾക്കു ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് അമേരിക്കൻ – സൊമാലിയൻ ഇരട്ടപൗരത്വമുള്ള മുൻ പ്രധാനമന്ത്രിയും 1985 ൽ വാഷിങ്ടണ്ണിലേയ്ക്കു കുടിയേറുകയും ചെയ്ത മുഹമ്മദാണ്. ഇരുപതിൽപ്പരം സ്ഥാനാർഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത്.
1969 നു ശേഷം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പു നടക്കാത്ത പന്ത്രണ്ടു മില്യൺ ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സൊമാലിയായിൽ പട്ടാള അട്ടിമറികളിലൂടെയും ഏകാധിപത്യ രീതിയിലും ഉള്ള ഭരണകൂടമാണ് നിലവിലുണ്ടായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു വിജയികളെ നിശ്ചയിക്കുന്നതും ഇലക്ട്രറൽ വോട്ടുകളാണ്. ഇതേ രീതി തന്നെയാണ് സൊമാലിയയിൽ ടനന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനും സ്വീകരിച്ചിരിക്കുന്നത്.
275 ലോവർ ലെജിസ്‌ളേറ്റീവ് അംഗങ്ങളും 54 സെനറ്റർമാരും ഉൾപ്പെടുന്നതാണ് ഇലക്ട്രോണിക് കോളജ് രണ്ടു റൗണ്ടുകളായി നടന്ന തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയെ 184 -97 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
മൊഗാദിഷുവിൽ ജനിച്ച മുഹമ്മദ് വാഷിങ്ടണ്ണിലേയ്ക്കു വരുന്നതിനു മുൻപു സൊമാലിയ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 2010 ൽ എട്ടുമാസം താല്കാലിക പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ബഫല്ലോയിൽ നിരവധി പബ്ലിക്ക് തസ്തിക വഹിച്ചിട്ടുള്ള മുഹമ്മദ് സൊമാലിയായിലെ ആഭ്യന്തര കലഹങ്ങൾക്കെതിരെയും അഴിമതിക്കെതിരെയും നിരന്തര പോരാട്ടം നടത്തിയിരുന്നു. അമേരിക്കൻ പാസ്‌പോർട്ട് കൈവശമുള്ള മുഹമ്മദിനു അമേരിക്കൻ സർക്കാരുമായി നല്ല ബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Top