സ്വന്തം ലേഖകൻ
ഗാൽവേ: ഗാൽവേ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് വേ എന്ന സ്ഥാപനം ശാസ്ത്രീയ ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ 2 . 5 മില്യൺ യൂറോയുടെ അർഹത നേടി. 2012 മുതൽ യുണിവേഴ്‌സിറ്റി ആശുപത്രിയിൽ ആന്റി ബയോട്ടിക്‌സ് രംഗത്ത് കുതിച്ചു ചട്ടം നടത്തിയ സ്ഥാപനമാണ് വെസ്റ്റ് വേ. ചില വൈറസുകളും, ബാക്ടീരിയകളും ആന്റി ബയോട്ടിക്‌സിനെ പ്രതിരോധിക്കുന്നത് എങ്ങിനെ എന്ന വിഷയത്തിലും ഈ സ്ഥാപനം കണ്ടെത്തലുകൾ നടത്തിയിരുന്നു.
കറവ പശുക്കളിൽ ഉണ്ടാകുന്ന പാൽ ഗ്രന്ധികളെ ബാധിക്കുന്ന രോഗമായ ബോവിനെ മാസ്റ്റിസ്റ്റിസ് സുഖപ്പെടുത്താൻ ആന്റി ബയോട്ടിക്‌സ് ഇല്ലാതെ തന്നെ വെസ്റ്റ് വെയ്ക്കു കഴിഞ്ഞിരുന്നു. മനുഷ്യരിൽ പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കഴിയുന്ന ഗവേഷണത്തിൽ വ്യാപൃതരാണ് ഇപ്പോൾ വെസ്റ്റ് വേ. ഈ ഗവേഷണം ഫലം കണ്ടാൽ രാജ്യത്തെ 60 ശതമാനം പകർച്ച രോഗങ്ങളും ഇല്ലാതാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് വെസ്റ്റ് വേ.