സ്വന്തം ലേഖകൻ
കോഴിക്കോട് : യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ ഉദ്ദേശിച്ച് അമാനുല്ല വടക്കാങ്ങര തയ്യാറാക്കി അൽഹുദ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രശസ്ത സാഹിത്യകാരി കെ.പി സുധീരക്ക് ആദ്യ പ്രതി നൽകി മുതിർന്ന മാധ്യമപ്രവർത്തകൻ സി.കെ ഹസൻ കോയ പ്രകാശനം ചെയ്തു.
അൽഹുദ ബുക്ക്സ്റ്റാൾ ഡയറക്ടർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര, ശുക്കൂർ കിനാലൂർ, സി.കെ റാഹേൽ, ജൗഹറലി തങ്കയത്തിൽ, റഷീദ പുളിക്കൽ, കുഞ്ഞിമുഹമ്മദ് കൂരിമണ്ണിൽ, ഷാജു അഗസ്റ്റിൻ, അഫ്‌സൽ കിളയിൽ, റഷാദ് മുബാറക് തുടങ്ങിയവർ സംബന്ധിച്ചു.